● ഒരു തുള്ളി രക്തം ഒരാളുടെ ജീവിതം മാത്രമല്ല, അനവധി സ്വപ്നങ്ങളും പ്രത്യാശകളും രക്ഷിക്കാൻ ശക്തിയുണ്ട്. ● പ്രവാസ സമൂഹം ഈ മഹത്തായ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടാകുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ● മനുഷ്യസേവനത്തിനുള്ള പ്രവാസികളുടെ സമർപ്പണബോധം ലോകത്തിനു മുമ്പാകെ ഉയർത്തിക്കാട്ടുന്നതാണ്.
ദുബൈ: (MyKasargodVartha) രക്തദാനം മനുഷ്യന്റെ ഏറ്റവും വലിയ ദാനബോധത്തിന്റെ പ്രതീകമാണെന്ന് നാഷണൽ കെഎംസിസി ട്രഷറർ നിസാർ തളങ്കര അഭിപ്രായപ്പെട്ടു. യുഎഇ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവൻ രക്ഷിക്കുന്ന മഹത്തായ ദാനമാണ് രക്തദാനം. ‘ഒരു തുള്ളി രക്തം ഒരാളുടെ ജീവിതം മാത്രമല്ല, അനവധി സ്വപ്നങ്ങളും പ്രത്യാശകളും രക്ഷിക്കുന്ന ശക്തിയാണ്’. പ്രവാസ സമൂഹം ഈ മഹത്തായ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടാകുന്നത് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വദേശത്തിനും സമൂഹത്തിനുമുള്ള പ്രതിബദ്ധതയുടെ പ്രതീകമായാണ് ഇത്തരത്തിലുള്ള ശുശ്രൂഷാ പ്രവർത്തനങ്ങളെ കാണേണ്ടതെന്നും, പ്രവാസികൾ മനുഷ്യസേവനത്തിന് നൽകിയിരിക്കുന്ന മാതൃക ലോകത്തിനു മുമ്പാകെ ഉയർത്തിക്കാട്ടുന്നതാണെന്നും നിസാർ തളങ്കര കൂട്ടിച്ചേർത്തു.
പ്രവാസി സമൂഹത്തിന്റെ ഐക്യവും മനുഷ്യസേവനത്തിനുള്ള സമർപ്പണബോധവും കൊണ്ട് ശ്രദ്ധേയമായ രക്തദാന ക്യാമ്പിൽ ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ മേൽപറമ്പ് സ്വാഗതം പറഞ്ഞു.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹിയ തളങ്കര ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, പി വി നാസർ, അബ്ദുൽ ഖാദർ അരിപ്രാമ്പ, ആർ ശുക്കൂർ, ഷഫീഖ് സലാഹുദീൻ തിരുവനന്തപുരം, ബിസിനസ് പ്രമുഖന്മാരായ ഷരീഫ് കോളിയാട്, ഹനീഫ് മരവായിൽ, കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത് എന്നിവർ പങ്കെടുത്തു.
ജില്ലാ ഭാരവാഹികളായ സലാം തട്ടാൻ ചേരി, ഇസ്മായിൽ നാലാം വാതുക്കൽ, പി പി റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, മൊയ്തീൻ അബ്ബ, സുബൈർ അബ്ദുല്ല, ഹനീഫ ബാവ, ഫൈസൽ മൊഹ്‌സിൻ, ബഷീർ പാറപള്ളി, സുബൈർ കുബനൂർ, പി ഡി നൂറുദ്ദീൻ, അഷ്റഫ് ബായാർ, സിദ്ധീഖ് ചൗക്കി, റഫീഖ് കടാങ്കോട്, ആസിഫ് ഹൊസങ്കടി, മണ്ഡലം പ്രധാന ഭാരവാഹികളായ ഇബ്രാഹിം ബേരിക, ഫൈസൽ പട്ടേൽ, പി എം മുഹമ്മദ് കുഞ്ഞി ചെമ്പിരിക, കാലിദ് പാലക്കി, എ ജി എ റഹ്‌മാൻ, റാഷിദ് പടന്ന, അജ്മൽ മൂലടുകം, ഹസ്‌ക്കർ ചൂരി, സൈഫുദ്ധീൻ മൊഗ്രാൽ, മൻസൂർ മർത്യ, സലാം മാവിലാടാം തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ ഡോക്ടർ ഇസ്മായിൽ നന്ദി പറഞ്ഞു.
ഈ മഹത്തായ പ്രവർത്തനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ സഹായിക്കുക.
Article Summary: National KMCC Treasurer Nisar Thalangara stated that blood donation symbolizes humanity's greatest philanthropy during the mega blood donation camp organized by Dubai KMCC Kasaragod District Committee on UAE Commemoration Day, emphasizing it saves lives and dreams.
Keywords: Dubai KMCC news, Kasaragod district news, Nisar Thalangara news, UAE Commemoration Day news, Blood donation camp news, Philanthropy news, Expatriate community news, Social service news
#BloodDonation #KMCC #Dubai #NisarThalangara #UAE #SocialService