● ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ നദ്‌വിയാണ് കൃതികളുടെ പ്രകാശനം നിർവഹിച്ചത്. ● അറബിയിലുള്ള 'ദുറൂസുൻ അഖ്‌ലാഖിയ്യ ലിശ്ശബാബ്', 'യുക്തിചിന്തയും പുതിയ കാലവും', 'നന്മയൂറും കഥകൾ' എന്നിവയാണ് പുസ്തകങ്ങൾ. ● ദുബൈ കെഎംസിസി ജനറൽ സെക്രട്ടറി, സുന്നി സെന്റർ ഖജാഞ്ചി തുടങ്ങിയ പ്രമുഖർ ഏറ്റുവാങ്ങി. ● യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി പണ്ഡിതരും സഹൃദയരും പങ്കെടുത്തു.
ദുബൈ: (MyKasargodVartha) പണ്ഡിതനും എഴുത്തുകാരനുമായ സിദ്ദീഖ് നദ്‌വി ചേരൂർ രചിച്ച മൂന്ന് കൃതികൾ ദുബൈയിൽ പ്രകാശനം ചെയ്തു. മാലിക് ദീനാർ ഇസ്‌ലാമിക് അക്കാദമി പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ഇമാമ' യുഎഇ ചാപ്റ്റർ ഖിസൈസിലെ റുവാഖ് ഔഷയിൽ സംഘടിപ്പിച്ച പരിപാടിയിൽ ദാറുൽ ഹുദാ വൈസ് ചാൻസലറും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ ബഹാഉദ്ദീൻ നദ്‌വിയാണ് കൃതികൾ പ്രകാശനം ചെയ്തത്.
'ദുറൂസുൻ അഖ്‌ലാഖിയ്യ ലിശ്ശബാബ്' (അറബി ഭാഷയിൽ), 'യുക്തിചിന്തയും പുതിയ കാലവും', 'നന്മയൂറും കഥകൾ' എന്നീ മൂന്ന് കൃതികൾ യഥാക്രമം ദുബൈ കെഎംസിസി ജനറൽ സെക്രട്ടറി യഹ്‌യ സാഹിബ് തളങ്കര, ദുബൈ സുന്നി സെന്റർ ഖജാഞ്ചി സൂപ്പി ഹാജി കടവത്തൂർ, അൽദാബിത് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ അബ്ദുർ റസാഖ് ചെറൂണി എന്നിവർ ഏറ്റുവാങ്ങി.

ദുബൈ 'ഇമാമ' പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഹുദവി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹന്നദ് തങ്ങൾ ഹുദവി പെരിങ്ങത്തൂർ സ്വാഗതം പറഞ്ഞു. സുന്നി സെന്റർ ജനറൽ സെക്രട്ടറി ശൗക്കത്തലി ഹുദവി, കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജലീൽ ഹുദവി (മുൻ എംഡിഎംഎ പ്രിൻസിപ്പൽ), ശറഫുദ്ദീൻ ഹുദവി, ബശീർ അലനല്ലൂർ, ഹസൈനാർ ബീജന്തടുക്ക, ഹാഫിള് അബ്ദുൽ ഹലീം കൊടുവള്ളി തുടങ്ങിയവർ ആശംസകൾ നേർന്നു. യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി ഹുദവികളും സഹൃദയരും പരിപാടിയിൽ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ പങ്കുവെക്കുക. ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യാനും മറക്കരുത്.
Article Summary: Scholar and writer Sidheeq Nadvi Cheroor's three new books, 'Durusun Akhlaqiyya Lishshabab' (Arabic), 'Yukthichinthaum Puthiya Kaalavum,' and 'Nanmayoorum Kathakal,' were released in Dubai by Dr. Bahauddeen Nadvi at an event organized by 'Imama' UAE Chapter. Prominent figures received the first copies.
Keywords: UAE News, Dubai Event News, Literary News, Indian Writer News, Islamic Academy News, Malayalam Book News, Gulf News, Culture News #SidheeqNadvi #BookRelease #Dubai #ImamaUAE #MalayalamBooks #IslamicLiterature