● കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ വെച്ചായിരുന്നു പുസ്തക പ്രകാശന ചടങ്ങ്. ● ചരിത്രകാരൻ ഡോ. സി. ബാലനും ഡോ. രാധാകൃഷ്ണ ബെള്ളൂറുവും പ്രകാശനം നിർവ്വഹിച്ചു. ● പുസ്തകങ്ങൾ സ്വീകരിച്ചത് രവീന്ദ്രൻ പാടി, രാധാകൃഷ്ണ കെ. ഉളിയത്തടുക്ക എന്നിവരാണ്. ● ഡോ. പ്രഭാകര ശിശില തന്റെ എഴുത്തനുഭവങ്ങൾ ചടങ്ങിൽ പങ്കുവെച്ചു.
കാസർകോട്: (MyKasargodVratha) പ്രശസ്ത കന്നഡ സാഹിത്യകാരൻ ഡോ ബി പ്രഭാകര ശിശില എഴുതി, കെ വി കുമാരൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത 'ചിന്താഗ്നി', 'കർണാടകത്തിലെ കർഷക പോരാട്ടങ്ങൾ' എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി ദാമോദരൻ അധ്യക്ഷനായിരുന്നു. ചരിത്രകാരൻ ഡോ സി ബാലൻ, ഡോ രാധാകൃഷ്ണ ബെള്ളൂറു എന്നിവർ രവീന്ദ്രൻ പാടി, രാധാകൃഷ്ണ കെ ഉളിയത്തടുക്ക എന്നിവർക്ക് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.
ഗ്രന്ഥകർത്താവായ ഡോ ബി പ്രഭാകര ശിശിലയെ കാർത്തിക് പഡ്രെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന്, ഡോ പ്രഭാകര ശിശില തന്റെ എഴുത്തനുഭവങ്ങൾ പങ്കുവെച്ചു.കെ വി കുമാരൻ സ്വാഗതവും ബാലകൃഷ്ണൻ ചെർക്കള നന്ദിയും പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: The Malayalam translations of two books by renowned Kannada author Dr. B. Prabhakara Shishila—'Chintagni' and 'Karnataka Farmers' Struggles'—translated by K. V. Kumaran, were released in Kasargod.
Keywords: Kasargod News, Kerala Book Release News, K. V. Kumaran Translation, Dr. B. Prabhakara Shishila Books, Chintagni book news, Karnataka Farmers' Struggles news, Malayalam literary news, Kasargod District Library News.
#BookRelease #Kasargod #MalayalamTranslation #KVKumaran #KannadaLiterature #Chintagni
