● റഹ്‌മാൻ തായലങ്ങാടി ഉദ്ഘാടനം ചെയ്തു; പത്മനാഭൻ ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി. ● ഉബൈദിന്റെ ഗാനങ്ങളും കവിതകളും ആലപിച്ച് ഇസ്മായിൽ തളങ്കര, യൂസഫ് കട്ടത്തടുക്ക, ടി.കെ. അൻവർ എന്നിവർ. ● കലാജാഥ വിജയിപ്പിച്ച സാഹിത്യവേദി പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു.
മൊഗ്രാൽ: (MyKasargodVartha) ടി. ഉബൈദിന്റെ ഓർമ്മ ദിനത്തിന്റെ ഭാഗമായി കാസർകോട് സാഹിത്യവേദി സംഘടിപ്പിച്ച ദ്വിദിന 'സർഗസഞ്ചാരം- അക്ഷര വെളിച്ചം' മൊഗ്രാലിൽ സമാപിച്ചു. ഇശൽ ഗ്രാമമായ മൊഗ്രാലിൽ സമാപനം കുറിച്ച കലാജാഥക്ക് മൊഗ്രാൽ ദേശീയവേദി ഉജ്വല സ്വീകരണം നൽകി.
സമൂഹത്തിന് ഉബൈദ് പകർന്നു നൽകിയ സന്ദേശങ്ങൾ പാടിയും പറഞ്ഞും വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി സ്വീകരണം ഏറ്റുവാങ്ങിയാണ് കലാജാഥ മൊഗ്രാലിൽ എത്തിയത്. ഇസ്രായേലിന്റെ കിരാത വാഴ്ചക്കെതിരെ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് പരിപാടിക്ക് തുടക്കമായത്.

മുതിർന്ന പത്രപ്രവർത്തകൻ റഹ്‌മാൻ തായലങ്ങാടി ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂർ മുഖ്യ പ്രഭാഷണം നടത്തി. കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, ജാഥാ ക്യാപ്റ്റൻ എ.എസ്. മുഹമ്മദ് കുഞ്ഞി, എം. മാഹിൻ മാസ്റ്റർ, ടി.എം. ഷുഹൈബ്, അബ്ദുല്ല കുഞ്ഞി ഖന്ന, ഡോ. എ.എ. മുംതാസ്, എ.എം. സിദ്ധീഖ് റഹ്‌മാൻ, എം.എ. മൂസ, ബഷീർ അഹമ്മദ്, കെ.എം. മുഹമ്മദ്, എം.പി. അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു. ടി.കെ. അൻവർ സ്വാഗതവും എരിയാൽ ഷെരീഫ് നന്ദിയും പറഞ്ഞു.
ഇസ്മായിൽ തളങ്കര, യൂസഫ് കട്ടത്തടുക്ക, ടി.കെ. അൻവർ എന്നിവർ ടി. ഉബൈദിന്റെ ഗാനങ്ങളും കവിതകളും ആലപിച്ചു. ഉബൈദിന്റെ സ്മരണയിൽ അലിഞ്ഞു ചേരാൻ ഇശൽ ഗ്രാമത്തിൽ തടിച്ചുകൂടിയ ജനാവലിക്ക് അദ്ദേഹത്തിൻ്റെ കർണാനന്ദകരമായ രചനകൾ നവ്യാനുഭവമായി മാറി.
ആദരിച്ചു
'അക്ഷര വെളിച്ചം' കലാജാഥ വൻവിജയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സാഹിത്യവേദി പ്രസിഡൻ്റ് എ.എസ്. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എം.വി. സന്തോഷ്, ട്രഷറർ എരിയാൽ ഷെരീഫ് എന്നിവരെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു.
കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ദേശീയവേദി പ്രസിഡൻ്റ് എ.എം. സിദ്ദീഖ് റഹ്‌മാൻ എന്നിവർ ചേർന്ന് ഇവർക്ക് ഷാൾ അണിയിച്ചു.
ഈ സാഹിത്യ-സാംസ്‌കാരിക സംരംഭത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുകയും വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.
Article Summary: Kasaragod Sahithyavedi's two-day 'Sarga Sancharam - Akshara Velicham' cultural procession, held as part of T. Ubaid's remembrance day, concluded in Mogral Ishal Gramam amidst a huge reception, commencing with a pro-Palestine solidarity message.
Keywords: T Ubaid remembrance day news, Kasaragod Sahithyavedi news, Sarga Sancharam cultural procession news, Mogral Ishal Gramam news, Kasaragod literature news, Kasaragod arts and culture news, T Ubaid literary event news, Kerala news
#TUbaid #KasaragodSahithyavedi #SargaSancharam #Mogral #Literature #KeralaNews
