● ബസ് യാത്രക്കാർക്ക് മീറ്ററുകളോളം നടന്ന് എത്തേണ്ട സ്ഥിതിയുണ്ടായി ● പ്രാദേശിക റൂട്ടുകളിലെ യാത്രക്കാർ ഓട്ടോറിക്ഷയെ ആശ്രയിക്കുന്നു ● വേണ്ട ഇടപെടലുകൾ നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യം.
കുമ്പള: (MyKasargodVartha) കുമ്പള ടൗണിൽ നടപ്പിലാക്കിയ പുതിയ ട്രാഫിക് പരിഷ്കരണം പഴയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള വ്യാപാരികൾക്കും യാത്രക്കാർക്കും വലിയ പ്രയാസമുണ്ടാക്കുന്നു. ഈ വിഷയം അധികൃതർ ഗൗരവത്തിൽ കാണണമെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പഴയ ബസ് സ്റ്റാൻഡ് പരിസരത്തും പോലീസ് സ്റ്റേഷൻ റോഡിലുമായി നിരവധി ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി ബസ് സ്റ്റാൻഡ് ആ ഭാഗത്തുനിന്ന് മാറ്റിയതോടെ ബസ് യാത്രക്കാർക്ക് മീറ്ററുകളോളം നടന്നു വേണം ഇങ്ങോട്ട് എത്താൻ. ഇത് യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്.

അതുപോലെ, ബദിയടുക്ക, മുള്ളേരിയ, സീതാംഗോളി, പെർള, പേരാൽ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസ് യാത്രക്കാർ കുമ്പള ടൗണിൽനിന്ന് ഓട്ടോ പിടിച്ച് പോകേണ്ട സാഹചര്യമാണുള്ളത്. കാസർകോട്, തലപ്പാടി ഭാഗത്തേക്കുള്ള യാത്രക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്.
യാത്രക്കാരുടെയും വ്യാപാരികളുടെയും പ്രയാസങ്ങളും ദുരിതങ്ങളും അധികൃതർ ഗൗരവപൂർവം നിരീക്ഷിച്ച് വേണ്ട ഇടപെടൽ നടത്തണമെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ നേതാക്കന്മാരായ അഷ്റഫ് ബദ്രിയ നഗർ, ബഷീർ കജാലം, അഷ്റഫ് കൊടിയമ്മ, ഹനീഫ ആരിക്കാടി, അബ്ദുള്ളകുഞ്ഞി മൊഗ്രാൽ, റസാക്ക് മുളിയടുക്കം, പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സാദിക്ക് മുളിയടുക്ക, പാർട്ടി പ്രവാസി സംഘടനാ നേതാക്കളായ ഇസ്മയിൽ ആരിക്കാടി, ഖാലിദ് ബമ്പ്രാന, മുൻ സംസ്ഥാന കൗൺസിൽ അംഗം മൂസ അട്ക, അഫ്സർ മല്ലൻകൈ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ പേരിലേക്ക് വിവരമെത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: The PDP Kumbla Panchayat Committee requested authorities to address the difficulties faced by traders and commuters due to the new traffic reform in Kumbla town. Moving the bus stand has severely affected business near the old stand and forced local-route passengers to rely on auto-rickshaws, demanding immediate official intervention.
Keywords: Kumbla traffic reform news, Kasaragod local news, PDP Kumbla protest news, Kumbla traders suffering news, bus stand shifting news, Kumbla passengers difficulty news, traffic change hardship news, Kerala political news
#KumblaTraffic #Kasaragod #PDP #TrafficReform #Traders #CommuterSuffering