Join Whatsapp Group. Join now!

Difficulty | റെയിൽവേ യാത്രക്കാർക്ക് പ്രയാസം: കുമ്പളയിലെ പുതിയ ബസ് സ്റ്റോപ്പ് മാറ്റം പുനഃപരിശോധിക്കണം

കുമ്പളയിലെ ട്രാഫിക് പരിഷ്കരണം മൂലം റെയിൽവേ സ്റ്റേഷനിലേക്ക് നടക്കേണ്ട ദുരിതം: പുനഃപരിശോധന ആവശ്യപ്പെട്ട് കെ എച്ച് ആർ എ.

● ബസ്സുകളുടെ പുതിയ ക്രമീകരണം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ● വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും ദീർഘദൂരം നടക്കേണ്ടി വരുന്നു. ● കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പരാതി നൽകി. ● ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം സമർപ്പിച്ചു.

കുമ്പള: (MyKasargodVartha) കുമ്പളയിലെ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് ടൗണിലെ വ്യാപാരികൾക്കും, വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്കും ഉണ്ടാക്കിയിട്ടുള്ള പ്രയാസം ദൂരീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റ് ഭാരവാഹികൾ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും, ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും നിവേദനം നൽകി.

ബസ്സുകളുടെ ട്രാഫിക് പരിഷ്കരണം മൂലം ട്രെയിൻ യാത്രക്കാരായ വിദ്യാർത്ഥികൾക്കും, കുമ്പള ടൗണിലെ വ്യാപാരികൾക്കും റെയിൽവേ സ്റ്റേഷനിലേക്ക് ഒരു കിലോമീറ്ററിലധികം നടക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. ഇത് പുനഃപരിശോധിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Traffic Reform in Kumbala: More Than a Kilometer Walk to Railway Station; KHRA Demands Review

പഞ്ചായത്ത് പ്രസിഡന്റിന് പുറമെ കുമ്പള പോലീസ് ഹൗസ് ഓഫീസർ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് എന്നിവർക്കും കെ എച്ച് ആർ എ ഭാരവാഹികൾ നിവേദനം നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുമല്ലോ.

Article Summary: The Kerala Hotel & Restaurant Association (KHRA) Kumbala unit has petitioned authorities, including the Grama Panchayat President, to review the new traffic reforms in Kumbala. The reforms force commuters, including students and traders, to walk over a kilometer to the railway station, causing significant difficulty. KHRA demands an immediate review to mitigate the issue.

Keywords: Kumbala Traffic Reform News, Kasaragod News, Kerala Transport News, Kumbala Railway Station Access News, KHRA Kumbala Protest News, Kumbala Merchants Students Difficulty News, Kumbala Review Demand News, Local Kerala News

#KumbalaTraffic #Kasaragod #TrafficReform #KHRA #KeralaNews #RailwayCommuters



Post a Comment