Join Whatsapp Group. Join now!

KMCC Scheme | ദുബൈ കെഎംസിസി വെൽഫെയർ സ്കീം 'ഹം സഫർ' പ്രവാസികൾക്ക് കൈത്താങ്ങ്- ഹംസ മധൂർ

ദുബൈ കെഎംസിസി 'ഹം സഫർ' പ്രവാസി വെൽഫെയർ സ്കീമിന്റെ കാസർഗോഡ് മണ്ഡലം തല ഉദ്ഘാടനം ഹംസ മധൂർ നിർവ്വഹിച്ചു.

കാസർകോട് മണ്ഡലം തല ഉദ്ഘാടനം ഹംസ മധൂർ നിർവ്വഹിച്ചു.
● ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ യോഗം ഉദ്ഘാടനം ചെയ്തു. ● പരിപാടിയിൽ മണ്ഡലം, ജില്ലാ ഭാരവാഹികളും പങ്കെടുത്തു.

ദുബൈ: (MyKasargodVartha) കെ.എം.സി.സി പ്രവാസി വെൽഫെയർ സൊസൈറ്റി നടപ്പിലാക്കുന്ന വെൽഫെയർ സ്കീം പദ്ധതി പ്രവാസികളെ ചേർത്തുപിടിക്കുന്നതാണെന്ന് പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഹംസ മധൂർ പറഞ്ഞു. 

ദുബൈ കെഎംസിസി വെൽഫെയർ സ്കീം 'ഹം സഫർ' അംഗത്വ പ്രചാരണ ക്യാമ്പയിന്റെ ദുബൈ കെഎംസിസി കാസർകോട് മണ്ഡലം തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്‌ക്കർ ചൂരി സ്വാഗതം പറഞ്ഞു.

'Ham Safar' Pravasi Welfare Scheme: Expatriates' Support - Hamza Madhur

ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോക്ടർ ഇസ്മായിൽ, ജില്ലാ വെൽഫെയർ സ്കീം ചെയർമാൻ ഇസ്മായിൽ നാലാംവാതുക്കൽ, ജില്ലാ ഭാരവാഹികളായ സുബൈർ അബ്ദുല്ല, പി ഡി നൂറുദ്ദീൻ, ഹസൈനാർ ബീജന്തടുക്ക, സിദ്ദിഖ് ചൗക്കി, റഫീഖ്, ആസിഫ് ഹൊസങ്കടി, ഫൈസൽ മുഹ്സിൻ, അബ്ബാസ് കെ.പി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരിക്ക, കാസർകോട് മണ്ഡലം ഭാരവാഹികളായ സുഹൈൽ കോപ്പ, റസാക്ക് ബദിയടുക്ക, സിനാൻ തൊട്ടാൻ, ഖലീൽ ചൗകി, വ്യവസായി മജീദ് കോളിയാട്, മുൻസിപ്പൽ-പഞ്ചായത്ത് ഭാരവാഹികളായ സാജിദ് സൈലർ, ഗഫൂർ ഊദ്, ഷിഫാസ് പട്ടേൽ, മിർഷാദ് പൂരണം, തസ്ലീം ബെൽക്കാട്, ഹനീഫ് നെല്ലിക്കുന്ന്, ഹാരിസ് പി ബീസ്, ഷഫീക്ക് മൊഗ്രാൽ, അബൂ പി സി, സാബിത്ത് പി സി, ഹമീദ് കാറഡുക്ക, തഹസീൻ ചൗക്കി, സാബിത് ചൗക്കി, സമീൽ, ആഷിക് പള്ളം, മൊയ്തു മലങ്കര എന്നിവർ സംബന്ധിച്ചു.

സെക്രട്ടറി താത്തു തൽഹത്ത് പ്രാർഥനയും ട്രഷറർ ഉപ്പി കല്ലങ്കൈ നന്ദിയും പറഞ്ഞു.

ഈ പ്രധാന വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Article Summary: Prominent businessman Hamza Madhur inaugurated the Dubai KMCC Kasaragod Mandalam level membership campaign for the 'Ham Safar' Pravasi Welfare Scheme, highlighting the scheme's support for expatriates.

Keywords: Dubai KMCC news, Pravasi Welfare Scheme news, Ham Safar scheme news, Hamza Madhur news, Kasaragod news, Expatriate community news, Social Welfare news, Gulf news

#KMCCHamSafar #PravasiWelfare #HamzaMadhur #DubaiKMCC #GulfNews #ExpatSupport


Post a Comment