Join Whatsapp Group. Join now!

Book Launch | ആസിഫ് അലി പാടലടുക്കയുടെ ‘പ്രവാസം ജീവിതം യാത്രകൾ’ പ്രകാശനം ചെയ്തു

ആസിഫ് അലി പാടലടുക്കയുടെ 'പ്രവാസം ജീവിതം യാത്രകൾ' കാസർകോട്ട് പ്രകാശനം ചെയ്തു. പ്രവാസ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകം.

● കാസർകോട് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം പ്രകാശനം നിർവഹിച്ചു.

● പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ പുസ്തക രചനയ്ക്ക് ഊർജ്ജം നൽകി.

● വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുവ പൊതുപ്രവർത്തകനാണ് ആസിഫ് അലി.

● പത്തുവർഷം കൊണ്ടാണ് 'പ്രവാസം ജീവിതം യാത്രകൾ' പൂർത്തീകരിച്ചത്.

● ഷാർജ പുസ്തകമേളകളും വായനകളും രചനയെ സ്വാധീനിച്ചു.


കാസർകോട്: (MyKasargodVartha) ആസിഫ് അലി പാടലടുക്കയുടെ ‘പ്രവാസം ജീവിതം യാത്രകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാസർകോട് മുൻസിപ്പൽ വനിതാ ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം പുസ്തകത്തിന്റെ പ്രതി കാസർകോട് സാഹിത്യ വേദി വൈസ് പ്രസിഡൻ്റ് ഷാഫി അലി നെല്ലിക്കുന്നിന് നൽകി പ്രകാശനം നിർവഹിച്ചു.

പുസ്തക രചയിതാവ് ആസിഫ് അലി പാടലടുക്ക തന്റെ പുസ്തകത്തെക്കുറിച്ചും പ്രവാസ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. ഷംസുദ്ദീൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. എൻസിപി (എസ്) കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് അധ്യക്ഷത വഹിച്ചു. 

Asif Ali Padaladka's 'Pravasam Jeevitham Yathrakal' Book Release Held in Kasaragod

മാധ്യമപ്രവർത്തകൻ ടി.എ. ഷാഫി പ്രവാസത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും സമകാലിക വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. കാസർകോട് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു.

സാഹിത്യവേദി ട്രഷറർ ഷെരീഫ് എരിയൽ, ദുബൈ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ആശംസകൾ നേർന്നു. സൗത്ത് ഇന്ത്യൻ നടൻ ഋഷി പ്രകാശിന്റെ വോയിസ് ആശംസാ സന്ദേശം വേദിയിൽ അവതരിപ്പിച്ചു. ദുബൈ കെഎംസിസി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ്, ദുബൈ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ്, കേരള കോൺഗ്രസ് (എം) മുൻസിപ്പൽ പ്രസിഡന്റ് സിദ്ദീഖ് ചേരങ്കൈ, കുമ്പള അക്കാദമി ഡയറക്ടർ ഖലീൽ മാസ്റ്റർ, മാധ്യമപ്രവർത്തകൻ ജാബിർ കുന്നിൽ, ജെഡിഎസ് കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ഉമർ പാടലടുക്ക, മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നാലത്തടുക്ക, ഫയാസ് ഖത്തർ, പുഷ്പാകരൻ ബെണ്ടിച്ചാൽ, കവി എം.പി. ജിൽ ജിൽ, ഉമൈർ തളങ്കര (ഐഎൻഎൽ), എഴുത്തുകാരൻ രവീന്ദ്രൻ പാടി, മാഹിൻ മാസ്റ്റർ, അബ്ദുറഹ്മാൻ പാടലടുക്ക, അസീസ് പാടലടുക്ക, സൈനൽ ഉദുമ, മിഷാൽ റഹ്മാൻ കുമ്പള ആശംസ നേർന്നു. നൈമുദ്ദീൻ പാടലടുക്ക നന്ദി പറഞ്ഞു.

മത, സാമൂഹിക, സാംസ്കാരിക, കലാ, സാഹിത്യ, രാഷ്ട്രീയ, വിദ്യാഭ്യാസ, ആതുര സേവന രംഗങ്ങളിലും സെയിൽസ്, മാർക്കറ്റിംഗ്, ബിസിനസ്സ് തുടങ്ങിയ വിവിധ മേഖലകളിലും വർഷങ്ങളായി ഇടപെടുകയും സാമൂഹിക സേവനം നടത്തുകയും ചെയ്യുന്ന യുവ എഴുത്തുകാരനായ ആസിഫ് അലി, പത്തുവർഷം കൊണ്ടാണ് ‘പ്രവാസം ജീവിതം യാത്രകൾ’ എന്ന പുസ്തകം പൂർത്തീകരിച്ചത്. 

ഷാർജ അന്താരാഷ്ട്ര പുസ്തകമേളകളിലെ സന്ദർശനങ്ങളും ദീർഘമായ വായനകളും അനുഭവങ്ങളും തൊഴിലും യാത്രകളുമൊക്കെയാണ് പുസ്തക രചനയ്ക്ക് ഊർജ്ജം നൽകിയതെന്ന് ആസിഫ് അലി പാടലടുക്ക പറഞ്ഞു.


Article Summary: Asif Ali Padaladka's book 'Pravasam Jeevitham Yathrakal', detailing his expatriate experiences, was released in Kasaragod by Municipal Chairman Abbas Beegum.

Keywords:  Kasaragod News, Book Launch News, Literary Event News, Kerala Literature News, Expatriate Life News, Asif Ali Padaladka News, Pravasam Jeevitham Yathrakal News, MyKasargodVartha News

#BookLaunch #Kasaragod #MalayalamLiterature #ExpatLife #AsifAliPadaladka #PravasamJeevithamYathrakal



Post a Comment