Join Whatsapp Group. Join now!

Allegation | 'മുസ്‌ലിം ലീഗ് നേതാവിന്റെ ബന്ധു നിയമനം': ശക്തമായ നടപടി വേണമെന്ന് സിപിഎം

കുമ്പളയിലെ യൂനാനി ആശുപത്രി നിയമനങ്ങളിലെ ബന്ധുനിയമനം, അധികാര ദുർവിനിയോഗം എന്നിവക്കെതിരെ സിപിഐഎം പ്രതിഷേധിച്ചു.

● സിപിഎം ഇടപെടലിനെത്തുടർന്ന് ബോർഡ് നിയമനം റദ്ദാക്കാൻ നിർബന്ധിതരായി. ● ടെൻഡറില്ലാതെ ബസ്‌സ്റ്റാൻഡ് കോംപ്ലക്‌സ് കെട്ടിടം അനുവദിച്ചതും പരാതിയെ തുടർന്ന് റദ്ദാക്കി. ● അഴിമതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്.

കുമ്പള: (MyKasargodVartha) മുസ്‌ലിം ലീഗ് പഞ്ചായത്ത് അധികാരം ദുരുപയോഗം ചെയ്ത് ബന്ധുനിയമനം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് സിപിഐഎം കുമ്പള ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

കുമ്പള ഗ്രാമപഞ്ചായത്തിന്റെ അധികാരം ഉപയോഗിച്ച് മൊഗ്രാലിലെ യൂനാനി ഹോസ്പിറ്റലിൽ മുസ്‌ലിം ലീഗ് മണ്ഡലം നേതാവിന്റെ ബന്ധുവിനെയും എംഎസ്എഫ് നേതാവിനെയും ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് മാനദണ്ഡം മറികടന്ന് നിയമിച്ചത് അധികാര ദുർവിനിയോഗമാണ്. 

CPI(M) Condemns Muslim League for Alleged Misuse of Panchayat Power in Nepotism Appointments.

സിപിഐഎം അംഗങ്ങളുടെ ശക്തമായ ഇടപെടൽ മൂലമാണ് നിയമനം റദ്ദ് ചെയ്യാൻ ബോർഡ് നിർബന്ധിതമായത്. അധികാര ദുരുപയോഗം ചെയ്ത് ഇത്തരത്തിലുള്ള നിയമനം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

ഏകദേശം മൂന്ന് കോടിയോളം രൂപ ചെലവ് വരുന്ന ബസ്‌സ്റ്റാൻഡ് കോംപ്ലക്‌സ് കെട്ടിടം ടെൻഡർ ഇല്ലാതെ അനുവദിച്ചത് സിപിഐഎം നൽകിയ പരാതി മൂലം റദ്ദ് ചെയ്യുകയുണ്ടായി. ഇത്തരത്തിലുള്ള നിരവധി അഴിമതികൾ നിലനിൽക്കുന്ന പഞ്ചായത്തിൽ ഇടതുപക്ഷ അംഗങ്ങളുടെ നിരന്തരമായ ഇടപെടൽ മൂലം മാത്രമാണ് ചിലതെങ്കിലും ജനമധ്യത്തിൽ എത്തിക്കാൻ സാധിച്ചത്.

പഞ്ചായത്ത് പ്രസിഡന്റിന്റെ പൂർണ്ണ അനുമതിയോടെയാണ് ഇത്തരം അഴിമതികൾ നടക്കുന്നത് എന്നുള്ളത് തീർത്തും പ്രതിഷേധാർഹമാണ്. ഇത്തരം അഴിമതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം വമ്പിച്ച ജനകീയ സമരവുമായി സിപിഎം രംഗത്തിറങ്ങുമെന്നും കുമ്പള ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ബി യൂസഫ്  പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.

Article Summary: The CPI(M) Kumbla Local Committee has protested against the alleged misuse of power by the Muslim League in Kumbla Grama Panchayat for making nepotistic appointments, including a relative of a League leader and an MSF leader, and for cancelling a construction tender following a CPI(M) complaint. The committee demands strict action and threatens a mass agitation if no steps are taken against the corruption.

Keywords: Kumbla Panchayat news, CPI(M) protest news, Muslim League nepotism news, Kasaragod local news, Kerala political corruption news, Kumbla bus stand tender news, Kerala news, Political news

#Kumbla #Nepotism #KeralaPolitics #CPI(M) #MuslimLeague #Corruption




Post a Comment