● മൊഗ്രാൽ ടൗണിൽ കാൽനട മേൽപ്പാലത്തിനായി ആവശ്യം ഉയരുന്നു.
● നേരത്തെ അടിപ്പാത വേണമെന്ന ആവശ്യം അധികൃതർ തള്ളി.
● പ്രായമായവർക്കും കുട്ടികൾക്കും ഇത് വലിയ ബുദ്ധിമുട്ടാണ്.
കാസർകോട്: (MyKasargodVartha) മൊഗ്രാൽ ടൗണിലെ ഷാഫി ജുമാമസ്ജിദ്, ഹയാത്തുൽ ഇസ്ലാം മദ്രസ, മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്. തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഏറെ ഉപകാരപ്പെടുന്ന ഒരു കാൽനട മേൽപ്പാലം (ഫൂട്ട് ഓവർ ബ്രിഡ്ജ്) വേണമെന്ന ആവശ്യം ശക്തമാവുന്നു.
ദേശീയപാത നിർമ്മാണ സമയത്ത് ഇവിടെ അടിപ്പാത വേണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നെങ്കിലും, 200 മീറ്റർ അകലെ മൊഗ്രാൽ ടൗണിൽ അടിപ്പാത സൗകര്യം ഉള്ളതിനാൽ അധികൃതർ ആ ആവശ്യം നിരാകരിച്ചിരുന്നു.
പിന്നീട് ഇവിടെ ഒരു കലുങ്ക്-കം-നടപ്പാത നിർമ്മിക്കാൻ അനുകൂല നടപടികൾ ഉണ്ടായെങ്കിലും, ദേശീയപാതയുടെ എൻജിനീയറിങ് വിഭാഗം അതിന് തടസ്സം നിൽക്കുകയായിരുന്നു. മൊഗ്രാൽ ലീഗ് ഓഫീസിനടുത്തുള്ള നൂറുകണക്കിന് ഷാഫി ജുമാ മസ്ജിദ് മഹല്ല് നിവാസികൾക്ക് നമസ്കാരത്തിനും, കുട്ടികൾക്ക് മദ്രസയിൽ എത്താനും മൊഗ്രാൽ ടൗണിലെ അടിപ്പാതയെയാണ് ഇപ്പോൾ ആശ്രയിക്കേണ്ടിവരുന്നത്. ഇത് പ്രായമായവർക്കും ചെറിയ കുട്ടികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇവിടെ ഒരു മേൽപ്പാലം അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ. ടൗൺ ഷാഫി ജുമാ മസ്ജിദ് കമ്മിറ്റിയുടെ പൂർണ്ണ പിന്തുണയും ഈ ആവശ്യത്തിനുണ്ട്.
Article Summary: Residents in Mogral, Kasaragod are demanding a foot over bridge to safely cross the national highway. Students, mosque-goers, and locals face difficulties due to the lack of a convenient crossing.
Keywords: Kasaragod News, Mogral news, Foot Over Bridge demand, national highway safety, Kerala infrastructure news, pedestrian safety Kerala, Mogral Shafi Jumamasjid, Kasaragod local news
#Kasaragod #Mogral #FootOverBridge #KeralaNews #HighwaySafety #PedestrianSafety