● ചട്ടഞ്ചാൽ ക്യാമ്പസിൽ നടന്ന ചടങ്ങിൽ 135 വിദ്യാർത്ഥികൾ ബിരുദം നേടി.
● ഏഴ് വ്യത്യസ്ത വകുപ്പുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ബിരുദം ലഭിച്ചു.
● കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
● കേരള കേന്ദ്ര സർവകലാശാലാ മേധാവി പ്രൊഫസർ മുഹമ്മദുണ്ണി ആലിയാസ് മുസ്തഫ മുഖ്യാതിഥിയായി.
ചട്ടഞ്ചാൽ: (MyKasargodVartha) എം.ഐ.സി. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബിരുദദാനച്ചടങ്ങ് ചട്ടഞ്ചാൽ ക്യാമ്പസിൽ വെച്ച് നടന്നു. എക്കണോമിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, മാനേജ്മെന്റ്, ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് തുടങ്ങി ഏഴ് ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി 135 വിദ്യാർത്ഥികളാണ് ചടങ്ങിൽ ബിരുദം സ്വീകരിച്ചത്.
കോളേജ് മാനേജർ ഇ. അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ എം.ഐ.സി. വർക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് ബിരുദദാന പ്രഭാഷണം നടത്തി.
കേരള കേന്ദ്ര സർവകലാശാല എജ്യുക്കേഷൻ വിഭാഗം മേധാവി പ്രൊഫസർ മുഹമ്മദുണ്ണി ആലിയാസ് മുസ്തഫ മുഖ്യാതിഥിയായിരുന്നു. എം.ഐ.സി. കോളേജ് അക്കാഡമിക് കൗൺസിൽ അംഗം ഡോ. ബാ ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി.
എം.ഐ.സി. സെക്രട്ടറിമാരായ ജലീൽ കടവത്ത്, ടി.ഡി. കബീർ, പി.ടി.എ. വൈസ് പ്രസിഡന്റ് ഹസൻ ടി.ഡി., എം.ഐ.സി. ദുബൈ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് കെ.പി. അബ്ബാസ്, അക്കാദമി കോഡിനേറ്റർ ഫിറോസ് ഹുദവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രിൻസിപ്പാൾ ദീപ എം.കെ. സ്വാഗതവും വൈസ് പ്രിൻസിപ്പാൾ തോമസ് എ.എം. നന്ദിയും പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.
Article Summary: MIC Arts and Science College in Chattanchal celebrated its graduation ceremony, with 135 students from seven departments receiving degrees. Dignitaries including Dr. A. Ashokan and Prof. Muhammadunni Aliyas Musthafa participated in the event.
Keywords:Kasaragod news, Kerala education news, MIC College news, Graduation ceremony news, Chattanchal news, University news, Academic news, Student achievement news
#MICCollege #Graduation #KeralaEducation #Chattanchal #HigherEd #StudentSuccess