Join Whatsapp Group. Join now!

Tribute | കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വഴികാട്ടിയ നേതാവ്, കെ കെ ചിദംബരനെ അനുസ്മരിച്ചു

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തേകിയ നേതാവായിരുന്ന കെ.കെ. ചിദംബരന് വെള്ളരിക്കുണ്ടിൽ അനുസ്മരണം സംഘടിപ്പിച്ചു.


● മലയോരത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു കെ.കെ. ചിദംബരൻ. ● തൊഴിലാളി സംഘടനകളെയും ഗ്രന്ഥശാലാ പ്രസ്ഥാനത്തെയും വളർത്തുന്നതിൽ അദ്ദേഹം സജീവമായിരുന്നു. ● സി.പി.ഐ.എം. പറമ്പ ലോക്കൽ കമ്മിറ്റിയും നാട്ടക്കൽ ഇ.എം.എസ്. സ്മാരക വായനശാലയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.


വെള്ളരിക്കുണ്ട്: (MyKasargodVartha) മലയോരത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും കർഷകത്തൊഴിലാളി, തോട്ടം തൊഴിലാളി സംഘടനകളെയും ഗ്രന്ഥശാലാ പ്രസ്ഥാനത്തെയും കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നാട്ടക്കല്ലിലെ കെ കെ ചിദംബരൻ്റെ രണ്ടാം ചരമവാർഷികം വിപുലമായി ആചരിച്ചു.

K. K. Chidambaran Commemoration: A Tribute to the Leader who Strengthened the Communist Movement

സിപിഐ എം പറമ്പ ലോക്കൽ കമ്മിറ്റിയും നാട്ടക്കൽ ഇ എം എസ് സ്മാരക വായനശാലയും ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. എം സി രാധാകൃഷ്ണൻ അധ്യക്ഷനായി.

K. K. Chidambaran Commemoration: A Tribute to the Leader who Strengthened the Communist Movement

ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജോസ് സെബാസ്റ്റ്യൻ, സ്കറിയ അബ്രഹാം, എം ജി രാമചന്ദ്രൻ, കെ ഡി മോഹനൻ, വി നാരായണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ കെ ഹരിദാസ് സ്വാഗതവും കെ വി സജി നന്ദിയും പറഞ്ഞു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.

Article Summary: A tribute to K.K. Chidambaran, a prominent leader of the Communist movement in the hilly regions of Kerala, on his second death anniversary.

Keywords: Kerala politics news, Kasaragod news, Communist Party of India (Marxist) news, K.K. Chidambaran news, Vellarikundu news, CPI(M) commemoration news, political tribute news, Kerala political leaders news

#KKChidambaran #CommunistMovement #KeralaPolitics #CPI(M) #KasaragodNews #Tribute


Post a Comment