● നിശ്ശബ്ദത പാലിച്ചാൽ ജനാധിപത്യവും ഭരണഘടനയും തകരും.
● മുസ്ലിം ലീഗ് സംഘടിപ്പിച്ച ലീഗ് സഭയിൽ പങ്കെടുത്തു.
● മുതിർന്ന നേതാക്കളെ ആദരിക്കുകയും പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.
● ശുഹൈൽ ഷാൻ കണ്ണൂരിൻ്റെ ഇശൽ വിരുന്ന് പരിപാടിയിൽ അരങ്ങേറി.
ചെർക്കള: (MyKasargodVartha) രാജ്യത്തിനു വേണ്ടിയും സമുദായത്തിനു വേണ്ടിയും നന്മയ്ക്കു വേണ്ടിയും നീതിക്കു വേണ്ടിയും നിരന്തരമായി നിയമപരമായ മാർഗത്തിൽ ശബ്ദിക്കുന്നവരാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ പറഞ്ഞു.
നിശ്ശബ്ദരായി നിന്നാൽ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഉൾക്കൊള്ളുന്ന ഭരണഘടനയെ സംരക്ഷിക്കാൻ ഒരിക്കലും സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ചെങ്കള പഞ്ചായത്ത് പതിനാലാം വാർഡ് ചെർക്കള ടൗൺ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ ചെർക്കള ഹൈമാക്സ് ഓഡിറ്റോറിയത്തിൽ നടന്ന ലീഗ് സഭ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.
മുസ്ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡന്റ് പി. എ. അബ്ദുല്ല ടോപ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, ജില്ലാ കമ്മിറ്റി അംഗം സി. എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ., മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മാഹിൻ കേളോട്ട്, സെക്രട്ടറി ടി. ഇ. മുക്താർ, നാസർ ചെർക്കളം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജലീൽ എഴുതുംകടവ്, ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ, ട്രഷറർ ബി. എം. എ. ഖാദർ, വൈസ് പ്രസിഡന്റ് ഇഖ്ബാൽ ചായിന്റടി, സെക്രട്ടറി ഒ. പി. ഹനീഫ, എം. എസ്. ഹാരിസ്, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹിന സലീം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് ഇടനീർ, ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് തായൽ, മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് സന്തോഷ് നഗർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ സിദ്ധ, വാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി സി. മുഹമ്മദ് ഹാജി ചെർക്കള, വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ തായൽ, ആമൂ തായൽ, സെക്രട്ടറി ബി. എ. ബഷീർ കോലാച്ചിയടുക്കം, സി. കെ. ഹാരിസ്, മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സി. എൻ. ഇബ്രാഹിം, വ്യവസായ പ്രമുഖരായ സി. എ. അഹമ്മദ് ഹാജി അസ്മാസ്, പി. എ. അബൂബക്കർ ടോപ്പ്, സി. കെ. മുഹമ്മദ് ഫുജൈറ, നൂറുദ്ദീൻ കുദ്രോളി, മൊയ്തീൻ ചാപ്പാടി, അബ്ദുല്ല സിർസി, ചെങ്കള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിഷ ചെർക്കളം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹനീഫ പാറ, മുട്ടത്തൊടി ബാങ്ക് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ചെങ്കള ബാങ്ക് വൈസ് പ്രസിഡന്റ് സി. എ. അഹമ്മദ് കബീർ, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഫൈസൽ പൈച്ചു ചെർക്കള, എം.എസ്.എഫ്. പഞ്ചായത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി യൂസഫ് ദാരിമി, വനിതാ ലീഗ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി സായിറ മജീദ്, വാർഡ് കമ്മിറ്റി പ്രസിഡന്റ് മുംതാസ്, ജനറൽ സെക്രട്ടറി തൻഷിഫ റമീസ്, എസ്.ടി.യു. നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി നൗഷാദ് ചെർക്കള, എം.എസ്.എഫ്. മണ്ഡലം വൈസ് പ്രസിഡന്റ് നിജാബ് ചെർക്കള, വാർഡ് കമ്മിറ്റി പ്രസിഡന്റ് മിറാസ് ചെർക്കള, ജനറൽ സെക്രട്ടറി ഹാഫിസ് ദാരിമി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ലീഗ് സഭയിൽ മുൻകാല നേതാക്കളെ അനുസ്മരിക്കുകയും മുതിർന്ന നേതാക്കളെ ആദരിക്കുകയും വിദ്യാഭ്യാസ, കലാ, കായിക രംഗത്തെ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. ശുഹൈൽ ഷാൻ കണ്ണൂർ അവതരിപ്പിച്ച ഇശൽ വിരുന്നും അരങ്ങേറി.
Article Summary: Muslim Youth League state secretary Fathima Thahliya spoke at a League Sabha event, emphasizing the importance of speaking up for justice and democracy. The event honored leaders, celebrated talents, and featured an Isal Virunnu performance.
Keywords: Fathima Thahliya news, Muslim Youth League Kerala news, Kasargod news, Cherkala news, Kerala political news, Indian democracy news, Muslim League news, political activism news
#FathimaThahliya #MuslimYouthLeague #KeralaPolitics #Democracy #Kasargod #MuslimLeague