Join Whatsapp Group. Join now!

Sports Revival | കായിക മുന്നേറ്റത്തിന് സർക്കാർ പിന്തുണ വേണം: മൊഗ്രാൽ മാസ്റ്റർ കിംഗ്

മൊഗ്രാൽ മാസ്റ്റർ കിംഗ് ക്ലബ് കാസർകോട് കായിക വികസനത്തിന് സുതാര്യമായ സർക്കാർ പദ്ധതികൾ ആവശ്യപ്പെട്ടു, പ്രാദേശിക പ്രതിഭകൾക്ക് പിന്തുണയില്ലായ്മ ചൂണ്ടിക്കാട

കായികതാരങ്ങൾക്ക് സർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല.

ഗ്രാമപഞ്ചായത്ത് മത്സരങ്ങളിൽ കാരംസ് ഉൾപ്പെടുത്തണം.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

നാട്ടുകാരുടെ പിന്തുണ മാത്രം മതിയാകില്ല.

മൊഗ്രാൽ: (MyKasargodVartha) കാസർകോട് ജില്ലയിലെ കായിക മേഖലയ്ക്ക് ഉണർവേകാൻ സുതാര്യവും കാര്യക്ഷമവുമായ സർക്കാർ പദ്ധതികൾ അനിവാര്യമാണെന്ന് മൊഗ്രാൽ മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

ജില്ലയിൽ കായികരംഗത്ത് നിരവധി വളർന്നുവരുന്ന പ്രതിഭകളുണ്ടെന്നും, എന്നാൽ അവർക്ക് വേണ്ടത്ര പ്രോത്സാഹനം സർക്കാർ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. നാട്ടുകാരും സന്നദ്ധ സംഘടനകളും മാത്രമാണ് നിലവിൽ ഇവർക്ക് പിന്തുണ നൽകുന്നത്. 

Transparent Government Schemes Essential for Sports Sector Revival: Mogral Master King Club

ഇത് കായികതാരങ്ങളുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് തിരിച്ചടിയാകുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. കൂടാതെ, ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ കാരംസ് മത്സരത്തെയും ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രവാസി വ്യവസായി എം.എ. ഹമീദ് സ്പിക് യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ടൈൽസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എസ്.കെ. കാദർ സ്വാഗതം പറഞ്ഞു. റിയാസ് എസ്.കെ., സിറാജ് ഡ്രൈവർ, ഖാലിദ് സിംഗർ, ഹമീദ് കോട്ട, ഫാറൂഖ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ലത്തീഫ് ഫ്രൂട്ട് നന്ദി രേഖപ്പെടുത്തി. ജനറൽ ബോഡി നടപടികൾ അബൂബക്കർ ലാൻഡ് മാർക്ക് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികൾ: എം.എ. ഹമീദ് സ്പിക് (പ്രസിഡണ്ട്), കെ.കെ അബ്ദുല്ല (ജനറൽ സെക്രട്ടറി), എം.എൽ. അബ്ബാസ് (ട്രഷറർ). ഇബ്രാഹിം ഷാ, ലില്ലു മൊഗ്രാൽ (വൈസ് പ്രസിഡണ്ടുമാർ), കെ.കെ. സിദ്ദീഖ്, ഇസ്ഹാഖ് (ജോയിൻറ് സെക്രട്ടറിമാർ).

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Article Summary: Mogral Master King Arts and Sports Club calls for transparent and efficient government schemes to boost the sports sector in Kasaragod district, citing a lack of support for budding talents.

Keywords: Kasaragod sports news, Kerala sports schemes, Mogral Club news, Sports development Kerala, Government sports support, Youth sports Kasaragod, Carroms in sports competitions, Master King Club news

Post a Comment