● രാമായണ മാസാചരണത്തിന്റെ ഭാഗമായാണ് സംഭാവന.
● കെ രവീന്ദ്രൻ നായരുടെ മകൻ പി. സജീവാണ് ഇത് സമർപ്പിച്ചത്.
● എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് കെ.പി. ജയരാജൻ നായരും സെക്രട്ടറിയും ഏറ്റുവാങ്ങി.
നീലേശ്വരം: (MyKasargodVartha) പടിഞ്ഞാറ്റംകൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് ആംപ്ലിഫയർ, സ്പീക്കർ, മൈക്രോഫോൺ എന്നിവ സമർപ്പിച്ചു.
നീലേശ്വരം പള്ളിക്കര പുതിയടത്ത് ഐശ്വര്യത്തിൽ കെ രവീന്ദ്രൻ നായരുടെ മകൻ പി. സജീവാണ് ഇവ സമർപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് കെ.പി. ജയരാജൻ നായർ, സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണൻ നായർ എന്നിവർ ചേർന്ന് ഇവ ഏറ്റുവാങ്ങി.
കെ.നാരായണൻ നായർ സ്വാഗതവും പി. രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Article Summary: Modern sound systems, including an amplifier, speakers, and microphone, were donated to the Madathinkeezhil Kshethrapalaka Temple in Nileshwaram, Padinjattumkozhuvall, as part of the Ramayana month observance. P. Sajeev, son of K. Raveendran Nair, made the donation, which was received by the NSS Karayogam president and secretary.
Keywords: Kerala news, Temple news, Nileshwaram news, Madathinkeezhil Temple news, Religious news, Donation news, Cultural news, Kasaragod news.
#MadathinkeezhilTemple #Nileshwaram #KeralaNews #TempleDonation #RamayanaMonth #SoundSystem