● അഞ്ഞൂറോളം കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
● മുതിർന്ന അംഗങ്ങളെയും വിദ്യാർത്ഥികളെയും ഹാഫിളുകളെയും ആദരിച്ചു.
● ക്വിസ്, ഖുർആൻ പാരായണം, മാപ്പിളപ്പാട്ട് മത്സരങ്ങൾ നടന്നു.
● കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധതരം ഗെയിമുകൾ സംഘടിപ്പിച്ചു.
ചെമ്മനാട്: (My KasargodVartha) 'പൊൽസോടെ കുനിക്കാർ' എന്ന പേരിൽ ചെമ്മനാട് കുനിയിൽ തറവാടിന്റെ കുടുംബ സംഗമം കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ആർ.കെ. മാളിൽ വെച്ച് വിജയകരമായി നടന്നു. അഞ്ഞൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്ത സംഗമം, തറവാട്ടിലെ മുതിർന്ന അംഗം കെ.പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
കെ.പി. അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, റിട്ട. ഡി.വൈ.എസ്.പി. സി.എ. അബ്ദുൽ റഹിം പ്രചോദനാത്മക ക്ലാസ് നയിച്ചു. മാധ്യമപ്രവർത്തകൻ ഷഫീഖ് നസ്റുല്ലയും അല ഫാത്തിമയും പരിപാടികൾ നിയന്ത്രിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് നടന്നു. ഓൺലൈനായി നടത്തിയ ഇസ്ലാമിക് ക്വിസ്, കുടുംബ ക്വിസ്, ഖുർആൻ പാരായണം, മാപ്പിളപ്പാട്ട് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്കും മദ്രസ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും അവാർഡുകൾ നൽകി. കൂടാതെ, കുടുംബത്തിലെ ഹാഫിളുകളെയും ആദരിച്ചു.
മെഗാ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ക്വിസ് മത്സരങ്ങൾക്ക് കെ.പി. ഖാദറും ലത്തീഫ് കുനയിലും നേതൃത്വം നൽകി. കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധതരം ഗെയിം മത്സരങ്ങളും സംഘടിപ്പിച്ചു. മുസ്തഫ കുനിയിൽ, കെ.പി. ഖാദർ, മുജീബ്, ഷുമൈസ്, സലീം, ബഷീർ കുനിയിൽ, ഹക്കീം, ശാഹുൽ ഹമീദ്, മുഹമ്മദ് കുഞ്ഞി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹാഫിസ് മുഹമ്മദ് ഷഹ്സാദ് ഫൈസൽ ഖിറാഅത്ത് നടത്തി.
സി.എച്ച്. സാജു സ്വാഗതവും കെ.പി. ഖാദർ നന്ദിയും പറഞ്ഞു.
Article Summary In English: The 'Polsode Kunikkar' family reunion of Kuniyil Tharavad in Chemnad successfully took place at R.K. Mall, Kasaragod, with about 500 members attending. The event included honoring elders, academic achievers, and Hafiz, along with various competitions like quizzes, Quran recitation, and Mappilappattu.
Keywords in English: Kasaragod news, Chemnad news, Kuniyil Tharavad news, family reunion news, Kerala family events, Islamic quiz news, Mappilappattu competition news, R.K. Mall Kasaragod.
#KuniyilTharavad #FamilyReunion #Kasaragod #Chemnad #KeralaEvents #FamilyFun