● ഈ വർഷം ഇശൽ ഗ്രാമത്തിൽ നിന്നിറങ്ങുന്ന അഞ്ചാമത്തെ ഡോക്ടറാണ്.
● പ്രാഥമിക വിദ്യാഭ്യാസം സൗദി അറേബ്യയിലും ഉപരിപഠനം മംഗളൂരുവിലും.
● മുഹമ്മദ് അബ്ദുള്ള-റംല ദമ്പതികളുടെ മകളാണ് ഡോ. മഹ്റൂഷ.
മൊഗ്രാൽ: (MyKasargodVartha) ആതുര സേവന രംഗത്തേക്ക് ഇശൽ ഗ്രാമത്തിൽ നിന്ന് ഒരു ബി.ഡി.എസ്. ഡോക്ടർ കൂടി. ഇന്ന് (ജൂലൈ 01) ഡോക്ടേഴ്സ് ദിനത്തിൽ മൊഗ്രാൽ ദേശീയവേദി ഡോ. ആയിഷത്ത് മഹ്റൂഷയോടൊപ്പം സന്തോഷം പങ്കിട്ടു, ഉപഹാരം നൽകി അനുമോദിച്ചു.
വർഷംതോറും മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ നിന്ന് ആതുര സേവന രംഗത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ നാട്ടുകാർ ഏറെ സന്തോഷത്തിലാണ്. കൂടുതലും പെൺകുട്ടികളാണ് കോഴ്സ് പൂർത്തിയാക്കി എം.ബി.ബി.എസും ബി.ഡി.എസും നേടി ഡോക്ടർമാരായി എത്തുന്നത്.
ഈ വർഷം മാത്രം നാല് പെൺകുട്ടികൾ നേരത്തെ ആതുര സേവന രംഗത്തിറങ്ങിയിരുന്നു. ഈ വർഷം ഇശൽ ഗ്രാമത്തിൽ നിന്നിറങ്ങുന്ന അഞ്ചാമത്തെ ഡോക്ടറാണ് ഡോ. ആയിഷത്ത് മഹ്റൂഷ.
സൗദി അറേബ്യയിലെ അൽ കോബറിലായിരുന്നു മഹ്റൂഷയുടെ പ്രാഥമിക വിദ്യാഭ്യാസം. കാസർകോട് ദേളി സഅദിയ്യ കോളേജിലായിരുന്നു പ്ലസ് ടു പഠനം. മംഗളൂരു ദേർളക്കട്ട ഏനപ്പോയ ഡെന്റൽ കോളേജിൽ നിന്നാണ് ബി.ഡി.എസ്. ബിരുദം നേടിയത്. പ്രവാസിയായ മുഹമ്മദ് അബ്ദുള്ള-റംല ദമ്പതികളുടെ മകളാണ് ഡോ. ആയിഷത്ത് മഹ്റൂഷ.
ഡോക്ടേഴ്സ് ദിനമായ ഇന്ന് (ജൂലൈ 01), വീട്ടിൽ ചെന്നാണ് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ ഡോക്ടറെ സന്ദർശിക്കുകയും സന്തോഷം പങ്കുവെക്കുകയും അനുമോദിക്കുകയും ചെയ്തത്.
ദേശീയ വേദി ആക്ടിംഗ് പ്രസിഡന്റ് എം.എ. അബൂബക്കർ സിദ്ദീഖ് മെമന്റോ കൈമാറി. വൈസ് പ്രസിഡന്റ് എം.ജി.എ. റഹ്മാൻ, ജനറൽ സെക്രട്ടറി എം.എ. മൂസ, ട്രഷറർ പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗം എച്ച്.എം. കരീം, ഡോ. മഹ്റൂഷയുടെ പിതാവ് മുഹമ്മദ് അബ്ദുല്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Article Summary: Dr. Aishath Mahroosha, a BDS doctor from Mogral, was honored by Mogral Deshiya Vedi on Doctors' Day, marking her as the fifth doctor from Ishal Gramam this year.
Keywords: Dr Aishath Mahroosha, Mogral Doctors' Day, Ishal Gramam pride, BDS doctor Mogral, medical achievement Kerala, Mogral Deshiya Vedi news, female doctors Kerala, Kasaragod news