● മുഹമ്മദ് ബാവ ക്ലാസുകൾക്ക് നേതൃത്വം നൽകി.
● നിർമിത ബുദ്ധിയുടെ പ്രായോഗിക സാധ്യതകൾ പരിചയപ്പെടുത്തി.
● പഠന, തൊഴിൽ മേഖലകളിലെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
● ദാറുൽ ഹിക്മ ചെയർമാൻ അധ്യക്ഷനായിരുന്നു.
കാസർകോട്: (MyKasargodVartha) ദാറുൽ ഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ ആൻഡ് സയൻസ് നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) അടിസ്ഥാന പഠന കോഴ്സ് സംഘടിപ്പിച്ചു. എം.ഇ.എസ് എൻജിനിയറിങ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ് ബാവ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പുതിയ ലോകത്ത് നിർമിത ബുദ്ധിയുടെ സാധ്യതകളെന്താണെന്ന് പ്രായോഗിക സെഷനുകളിലൂടെ വിദ്യാർഥികളെ അദ്ദേഹം ബോധ്യപ്പെടുത്തി. അധ്യാപന, പഠന മേഖലകളിലും ബിസിനസ്, തൊഴിൽ രംഗങ്ങളിലും നിർമിത ബുദ്ധിയുടെ അനിവാര്യതയും പ്രാധാന്യവും വിശദീകരിച്ചു.
ദാറുൽ ഹിക്മ ചെയർമാൻ അതീഖ് റഹ്‌മാൻ അൽ ഫൈസി അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി അസ്കരി മൗലവി നന്ദി രേഖപ്പെടുത്തി.
Article Summary: Darul Hikma Institute organized an AI study camp led by Muhammad Bawa, focusing on practical applications of AI in various fields.
Keywords: Darul Hikma news, Artificial Intelligence education, AI study camp, Kasaragod education news, Muhammad Bawa MES Engineering College, AI in business, AI in education, technology workshop Kerala