Join Whatsapp Group. Join now!

Graduation | ഭാവിയിലേക്ക് ഒരു ചുവട്: സഅദിയ കോളേജ് ബിരുദാന സംഗമം വേറിട്ട അനുഭവമായി

സഅദിയ കോളേജിൽ 2022-25 വർഷത്തെ ബിരുദദാന സംഗമം നടന്നു. വിവിധ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ബിരുദം സമ്മാനിച്ചു.

ബിരുദദാന സംഗമം പ്രൗഢിയോടെ നടന്നു.

സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എൻ.എ. ഹാരിസ് എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തു.

വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചൊല്ലി.

കാഞ്ഞങ്ങാട്: (MyKasargodVartha) കോളിയടുക്കം സഅദിയ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2022-25 വർഷത്തെ ബിരുദ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള ബിരുദാന സംഗമം പ്രൗഢിയോടെ നടന്നു. 

ബികോം, ബിബിഎ, ബിസിഎ, ബിഎ ഇംഗ്ലീഷ്, ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിഎസ്‌സി ബയോടെക്‌നോളജി എന്നീ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് ബിരുദം സമ്മാനിച്ചത്.

Saadiya College Graduation Ceremony: A Step Towards the Future for 2022-25 Graduates

സഅദിയ്യ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ ഡോ. എൻ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തു.

കോളേജ് ജനറൽ സെക്രട്ടറി മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാരുടെ അനുഗ്രഹ പ്രഭാഷണത്തിന് ശേഷം, കണ്ണൂർ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. സുകുമാരൻ ബിരുദദാന പ്രസംഗം (കോൺവക്കേഷൻ സ്പീച്ച്) നടത്തി. സഅദിയ്യ ഉപാധ്യക്ഷൻ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ മുഖ്യപ്രഭാഷണം നടത്തി.

Saadiya College Graduation Ceremony: A Step Towards the Future for 2022-25 Graduates

കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് കബീറും കോളേജ് കാമ്പസ് ഡയറക്ടർ മുസ്തഫ പി.വി.യും ചേർന്ന് വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, അബ്ദുൽ ഖാദർ സഅദി കൊല്ലംപാടി, ബഷീർ എഞ്ചിനീയർ, അബ്ദുൽ ഖാദർ ഹാജി മുല്ലച്ചേരി, ക്യാപ്റ്റൻ ശരീഫ് കല്ലട്ര, അബ്ദുൽ റസാഖ് ഹാജി മേൽപ്പറമ്പ, അബ്ദുൽ വഹാബ് തൃക്കരിപ്പൂർ, മുല്ലച്ചേരി കുഞ്ഞഹമ്മദ് ഹാജി, അബ്ദുൽ കരീം സഅദി ഏണിയാടി, സി.എൽ. ഹമീദ്, അഡ്മിനിസ്‌ട്രേറ്റർ അബ്ദുൽ ഹമീദ്, ഇസ്മായിൽ സഅദി പാറപ്പള്ളി, ഹുസൈൻ സഖാഫി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Saadiya College Graduation Ceremony: A Step Towards the Future for 2022-25 Graduates

വൈസ് പ്രിൻസിപ്പാൾ ഷറഫുദ്ദീൻ എം.കെ. സ്വാഗതവും ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

Article Summary: Saadiya Arts and Science College held its 2022-25 graduation ceremony, honoring students from various undergraduate courses with degrees.

Keywords: Saadiya College graduation news, Kasaragod education news, Koliyadukkam college event, Saadiya Arts and Science College, Graduation ceremony Kerala, College alumni meet, Higher education Kasaragod, Kasaragod latest news

Post a Comment