●പരേതനായ മൊഗ്രാൽ വെറ്റില സൈനുദ്ദീന്റെ മകനാണ്.
● ദീർഘകാലം വിദേശത്ത് ജോലി ചെയ്തിരുന്നു.
● മൊഗ്രാൽ ദേശീയവേദി അനുശോചനം രേഖപ്പെടുത്തി.
● മൃതദേഹം ഷിറിയ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഉപ്പള: (MyKasargodVartha) ഷിറിയ ബത്തേരി സീനത്ത് മൻസിലിലെ പരേതനായ മൊഗ്രാൽ വെറ്റില സൈനുദ്ദീന്റെ മകൻ അബ്ദുൽ ഖാദർ (65) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു.
ഖദീജയാണ് ഭാര്യ. മക്കൾ: യാസീൻ, മുക്‌താർ, സീനത്ത്, മുംതാസ്, ഇഷാന. മരുമക്കൾ: അബ്ദുൽ റഷീദ് ആരിക്കാടി, അബ്ദുൾ റൗഫ് പള്ളിക്കര. സഹോദരങ്ങൾ: അന്തുഞ്ഞി, മുഹമ്മദ്, അബ്ദുൽ റഹ്‌മാൻ, അബൂബക്കർ, അറബി, സൈനുദ്ദീൻ, ഖദീജ.മൃതദേഹം ഷിറിയ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അബ്ദുൽ ഖാദർ ഷിറിയയുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചനം രേഖപ്പെടുത്തി.
Summary: Abdul Khader (65) of Shiria, a long-term expatriate, passed away. He was the son of late Mograd Vettila Sainuddeen. His funeral was held at Shiria Valiya Jumamasjid.
Keywords: Shiria news, Abdul Khader demise, Mogral Vettila Sainuddeen, Shiria obituary, Expatriate news Kerala, Mogral Desheeya Vedi condolence, Uppala news, Kasaragod news
#Shiria #Obituary #KeralaNews #Expatriate #Kasaragod #Demise