Join Whatsapp Group. Join now!

Sports | ഷാർജയിൽ ശക്തിയുടെ ബാഡ്മിന്റൺ മാമാങ്കം: അനീഷും സുനൈനയും താരങ്ങൾ!

കാസർകോട് ശക്തിയുടെ ഷാർജ ബാഡ്മിന്റൺ ടൂർണമെന്റിൽ അനീഷ്-നിഖിൽ, സുനൈന-അഞ്ജന ടീമുകൾക്ക് കിരീടം. വിശദാംശങ്ങൾ വായിക്കുക.

● ശക്തിയുടെ ഇരുപതാം വാർഷികാഘോഷം.

● സുനൈന പ്രകാശ്-അഞ്ജന രമണൻ വനിതാവിഭാഗം കിരീടം ചൂടി.

● മോനിഷ് കാസർകോട്, അഞ്ജന രമണൻ മികച്ച കളിക്കാർ.

ഷാർജ: (My KasargodVartha) കാസർകോട്  ശക്തിയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഷാർജ എക്സ്ട്രാ സ്പോർട്സ് ബാഡ്മിന്റൺ അക്കാദമിയിൽ (Sharja Xtra Sports Badminton Academy) വെച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. പുരുഷ വിഭാഗം മത്സരത്തിൽ അനീഷ് ഉദുമ - നിഖിൽ തൃക്കരിപ്പൂർ ടീം വിജയികളായി. വനിതാ വിഭാഗത്തിൽ സുനൈന പ്രകാശ് - അഞ്ജന രമണൻ ടീമാണ് കിരീടം ചൂടിയത്.

പുരുഷ വിഭാഗത്തിൽ സുരേഷ് കാശിയും, മോനിഷ് കാസർകോടും രണ്ടാം സ്ഥാനം നേടിയപ്പോൾ, വനിതാ വിഭാഗത്തിൽ സിജി അനീഷ് - അനുപമ രാജേഷ് ടീം റണ്ണേഴ്‌സ് അപ്പായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി പുരുഷ വിഭാഗത്തിൽ മോനിഷ് കാസർകോടിനെയും വനിതാ വിഭാഗത്തിൽ അഞ്ജന രമണനെയും തിരഞ്ഞെടുത്തു.

Shakti Kasargod's Badminton Tournament in Sharjah: Aneesh and Sunaina Emerge as Stars!

ശക്തി പ്രസിഡന്റ് സുരേഷ് കാശി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സതീശൻ കാസർകോട് സ്വാഗതം ആശംസിച്ചു. ഇരുപതാം വാർഷിക ജനറൽ കൺവീനർ വിജയ്റാം പി കെ, ടൂർണമെന്റ് കമ്മിറ്റി കൺവീനർമാരായ സുനിഷ് ടി വി, ഓം പ്രകാശ്, വനിതാ വിങ് സെക്രട്ടറി ജിജി രാജേഷ്, ട്രഷറർ സിജി അനീഷ്, വനിതാ വിങ് മുൻ പ്രസിഡന്റ് സ്വപ്ന ശ്രീജിത്ത്‌, ലിസി ദിലീപ് എന്നിവർ സംസാരിച്ചു. ട്രഷറർ കുഞ്ഞികൃഷ്ണൻ ചീമേനി നന്ദി പറഞ്ഞു.

Article Summary: Shakti Kasargod celebrated its 20th anniversary with a badminton tournament in Sharjah. Aneesh Uduma-Nikhil Trikkaripur won the men's title, while Sunaina Prakash-Anjana Ramanan secured the women's title. Monish Kasargod and Anjana Ramanan were named best players.

Keywords: Kasargod News, Sharjah Sports News, Badminton Tournament News, UAE Malayali News, Kerala Community News, Sports Event News, Expatriate News, Kanhangad News.

Post a Comment