● പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ ദീർഘകാല സേവനം.
● കരയോഗത്തിലെ ദീർഘകാല സേവനത്തിന് ആദരം
● പുതിയ പ്രസിഡന്റും സെക്രട്ടറിയും സ്വീകരണം നൽകി
● സമൂഹത്തിൽ വലിയ പങ്ക് വഹിച്ച സേവനമാണ് അദ്ദേഹത്തിന്റെത്
● നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു
● കരയോഗത്തിന്റെ പുതുപുതിയ പ്രവർത്തനങ്ങൾക്ക് തുടക്കമായി
നീലേശ്വരം: (MyKasargodVartha) പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗത്തിൽ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം നിസ്വാർത്ഥ സേവനം കാഴ്ചവെച്ച പി. കുഞ്ഞിരാമൻ നായരെ ആദരിച്ചു. കരയോഗം ഭരണസമിതി യോഗത്തിലാണ് അദ്ദേഹത്തിന് ആദരം അർപ്പിച്ചത്.
പുതിയ പ്രസിഡന്റ് കെ.പി. ജയരാജൻ നായർ അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു. കരയോഗം സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണൻ നായർ സ്വാഗതം ആശംസിച്ചു.
സി.എം. അശോകൻ, എം. മധുസൂദനൻ, പി. രാഘവൻ നായർ, എം. രാഘവൻ നായർ, കെ. നാരായണൻ നായർ, ടി.വി. സരസ്വതി ടീച്ചർ, എം. പങ്കജാക്ഷി, കെ. മധുസൂദനൻ, കരയോഗം ട്രഷറർ പി. ശ്രീധരൻ നായർ, പി.രമേശൻ നായർ, പി. രാമചന്ദ്രൻ നായർ, കെ. ഗംഗാധരൻ നായർ, എം. കുഞ്ഞമ്പു നായർ എന്നിവർ ആശംസകൾ നേർന്നു.
ഈ ആദരം ഒരു മാതൃകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക,
Article Summary In English: P. Kunjiraman Nair was honored by the Padinjattamkozhuvil NSS Karayogam in Nileshwaram for his long and selfless service as president and secretary.
Keywords: Nileshwaram news, NSS Karayogam news, Kunjiraman Nair honor, Padinjattamkozhuvil NSS, Kerala community news, Kasaragod news, NSS service award, local organization news