● സ്വാഗത സംഘം ചെയർമാൻ സയ്യിദ് അത്വാഉള്ളാ തങ്ങൾ പതാക ഉയർത്തി.
● സ്നേഹവും സൗഹൃദവും പകർന്ന മാനവ സംഗമം നടന്നു.
● വർഗീയ വിഭജന ആശയങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ആഹ്വാനം ചെയ്തു.
● പ്രമുഖ മത, സാമൂഹിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
● പ്രവാസി സംഗമം, ഉദ്ഘാടന സംഗമം, സനദ് ദാന സമ്മേളനം എന്നിവ നടക്കും.
● ജൂൺ 22-ന് അന്നദാനത്തോടെ പരിപാടികൾ സമാപിക്കും.
മഞ്ചേശ്വരം: (MyKasargodVartha) മഞ്ചേശ്വരം മൾഹറു നൂറിൽ ഇസ്ലാമിത്തഅലീമിയുടെ രജതജൂബിലി ആഘോഷങ്ങൾക്കും, സ്ഥാപന ശിൽപിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി തങ്ങളുടെ പത്താമത് ഉറൂസ് മുബാറക്കിനും പതാക ഉയർന്നു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് അത്വാഉള്ളാ തങ്ങൾ ഉദ്യാവരം പതാക ഉയർത്തി. സയ്യിദ് ഹാമിദ് ഇമ്പച്ചിക്കോയ അൽ ബുഖാരി കൊയിലാണ്ടി മഖാം സിയാറത്തിന് നേതൃത്വം നൽകി.
പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച നടന്ന മാനവ സംഗമം ശ്രദ്ധേയമായി. സപ്തഭാഷകളുടെ സംഗമഭൂമിയിൽ സ്നേഹവും സൗഹൃദവും പകർന്ന മാനവ സംഗമം, വർഗീയ വിഭജനങ്ങളെ തുടർന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന വിദ്വേഷം ഇല്ലാതാക്കാനും സാഹോദര്യം പുനഃസ്ഥാപിക്കാനും ഊഷ്മളമായ സൗഹൃദങ്ങൾ സ്ഥാപിക്കാനും വർഗീയ വിഭജന ആശയങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും ആഹ്വാനം ചെയ്തു.
മൾഹർ വൈസ് ചെയർമാൻ സയ്യിദ് അബ്ദുൽ റഹ്മാൻ ഷഹീർ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ ഫാദർ എഡ്വിൻ ഫ്രാൻസിസ് പിന്റോ ഉദ്ഘാടനം ചെയ്തു. മൾഹർ ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദീൻ അൽ ബുഖാരി സന്ദേശ പ്രഭാഷണവും മുസ്തഫ നഈമി ഹാവേരി പ്രമേയ പ്രഭാഷണവും നടത്തി. വിവിധ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. മഗ്രിബ് നമസ്കാരാനന്തരം ജലാലിയ റാതീബിന് സയ്യിദ് കെ.എസ് ജഅഫർ സ്വദിഖ് തങ്ങൾ കുമ്പോൽ നേതൃത്വം നൽകി. കെ പി ഹുസൈൻ സഅദി കെ.സി.റോഡ് പ്രഭാഷണം നടത്തി.
വരും ദിവസങ്ങളിലെ പരിപാടികൾ:
ജൂൺ 18 - ബുധൻ: വൈകിട്ട് 3 മണിക്ക് പ്രവാസി സംഗമം നടക്കും. മഗ്രിബ് നമസ്കാരാനന്തരം നടക്കുന്ന മഹ്ളറത്തുൽ ബദ്രിയ്യക്ക് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും. മുഹമ്മദ് സഖാഫി പാത്തൂർ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ബുർദ മജ്‌ലിസിന് ഹാഫിസ് അൻവർ അലി സഖാഫി ഷിറിയ നേതൃത്വം നൽകും.
ജൂൺ 19 - വ്യാഴം: വൈകിട്ട് 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം കർണാടക സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി ഉസ്താദിന്റെ അധ്യക്ഷതയിൽ സമസ്ത ഉപാധ്യക്ഷൻ ഖുദ് വതുസ്സാദാത്ത് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
കർണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ, എ.കെ.എം അഷ്‌റഫ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരിക്കും. മഗ്രിബ് നമസ്കാരാനന്തരം സ്വലാത്ത് മജ്‌ലിസ് നടക്കും. ഹംസക്കോയ ബാഖവി അൽ കാമിലി കടലുണ്ടി പ്രഭാഷണം നടത്തും.
ജൂൺ 20 - വെള്ളി: ജുമുഅ നിസ്കാരാനന്തരം അനുസ്മരണ സംഗമം നടക്കും. വൈകിട്ട് 4 മണിക്ക് ഹദായ സംഗമവും 7 മണിക്ക് ജൽസത്തു നസീഹയും നടക്കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും.
ജൂൺ 21 - ശനി: രാവിലെ 10 മണിക്ക് മൾഹരീസ് മീറ്റും 11ന് സ്ഥാനവസ്ത്ര വിതരണവും ഉച്ചയ്ക്ക് 2 മണിക്ക് പ്രസ്ഥാനിക സമ്മേളനവും നടക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും.
ജൂൺ 22 - ഞായർ: രാവിലെ 10 മണിക്ക് മൗലിദ് മജ്‌ലിസ് നടക്കും. തുടർന്ന് അന്നദാനത്തോടെ പരിപാടികൾ സമാപിക്കും.
Article Summary In English: Malhar Noorul Islamiyya in Manjeshwaram celebrates its silver jubilee and 10th Uroos Mubarak of its founder, with a 'Human Gathering' promoting harmony and resistance against divisive ideologies.
Keywords: Manjeshwaram news, Malhar Noorul Islamiyya, Silver Jubilee Uroos, Sayyid Muhammad Umarul Farooq Al Bukhari, Human Gathering Kerala, religious harmony event, Islamic education institution, Kasaragod religious news