● നെല്ലിക്കുന്ന് ജമാഅത്ത് സ്ഥാപകാംഗമാണ്.
● സാമൂഹിക, മതപരമായ കാര്യങ്ങളിൽ സജീവമായിരുന്നു.
● വിയോഗം നാടിന് വലിയ നഷ്ടം.
കാസർകോട്: (MyKasargodVartha) മുംബൈയിലെ പ്രമുഖ ഹോട്ടൽ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കാസർകോട് പള്ളം സ്രാങ്ക് ഹൗസിലെ അഹമ്മദ് സ്രാങ്ക് (ആമുച്ച-94) നിര്യാതനായി.
മുംബൈയിലെ പഴയകാല ജിംഖാന ഹോട്ടലിന്റെ ഉടമ എന്ന നിലയിൽ പ്രശസ്തനായിരുന്ന ആമുച്ച, മുംബൈ കാസർകോട് നെല്ലിക്കുന്ന് ജമാഅത്തിന്റെ സ്ഥാപക അംഗവും പള്ളം ഹൈദ്രോസ് ജുമാ മസ്ജിദിന്റെ മുൻ പ്രസിഡന്റുമായിരുന്നു. സാമൂഹിക, മതപരമായ കാര്യങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നാടിന് വലിയ നഷ്ടമാണ്.
മക്കൾ: അബ്ദുൽ റഹിമാൻ, ആയിഷ, പരേതനായ അബ്ദുlല്ല, അമീർ, സാജിദ് (സാജു). മരുമക്കൾ: നായന്മാർമൂലയിലെ കെ.എച്ച്. കുഞ്ഞാലി, ഹാജിറ, സൈറ, ഉമൈബ. സഹോദരങ്ങൾ: സൂപ്പർ അബ്ദുല്ല ഹാജി, സുലൈമാൻ, അസ്മ പി.എ., പരേതരായ അബ്ബാസ് പി.എ., ഇബ്രാഹിം പി.എ., സുലൈഖ പി.എ.
ഖബറടക്കം നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Article Summary In English: Ahmed Sarang, 94, former owner of Mumbai's Gymkhana Hotel and a prominent social and religious figure from Pallam, Kasaragod, has passed away.
Keywords: Kasaragod news, Mumbai hotelier news, Ahmed Sarang demise, Pallam news, Nellikkunnu Jamaat news, social worker news, Hyderose Juma Masjid news, Kasaragod community news