● മുസ്‌ലിം അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ബിൽ.
● മറ്റു മതങ്ങൾക്ക് ഇല്ലാത്ത നിയന്ത്രണം മുസ്‌ലിംകൾക്ക് ഏർപ്പെടുത്തുന്നു.
● ഇത് ദുരുദ്ദേശപരവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്.
● നീതിക്കായി നിയമപരമായി മുന്നോട്ട് പോകണം.
പുത്തിഗെ: (MyKasargodVartha) ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ കഴിഞ്ഞ ദിവസം പാർലമെന്റിൽ തിടുക്കത്തിൽ പാസാക്കിയ വഖ്ഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും, പൂർവികർ ഉയർത്തിപ്പിടിച്ച ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെയും മൂല്യങ്ങളെയും ഹനിക്കുന്നതും, മുസ്‌ലിംകളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവുമാണെന്ന് കന്തൽ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സമാന വിഷയങ്ങളിൽ ഹിന്ദു, സിഖ് മതാനുയായികൾക്ക് രാജ്യത്ത് സ്വയം നിയന്ത്രണം നിലനിൽക്കെ, മുസ്‌ലിംകളുടെ വഖ്ഫ് വിഷയത്തിൽ മാത്രം പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുന്നത് ദുരുദ്ദേശപരവും ഗൂഢ ലക്ഷ്യങ്ങളോടെയുള്ളതുമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഇതിനെതിരെ പാർലമെന്റിൽ ഒറ്റക്കെട്ടായി നിലകൊണ്ട പ്രതിപക്ഷമായ ഇന്ത്യ മുന്നണി, പുറത്തും അതേ നിലപാട് സ്വീകരിച്ച് പരമോന്നത നീതിപീഠത്തെ സമീപിച്ച് നീതി നേടിയെടുക്കാൻ ശ്രദ്ധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് എം. അബ്ദുൽ റഹിമാൻ മാക്കൂറ മൂലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി എം ഹമീദലി കന്തൽ, ബി എം ഹമീദ് ഹാജി ബെൾമരം, ആദം കുഞ്ഞി കന്തലായം, കെ. കെ. അമീറുദ്ദീൻ കോടി, കെ എ ബഷീർ കന്തൽ, കെ മുഹമ്മദ് കുഞ്ഞി കുഞ്ഞെടുക്കം, കെ എം അലി ഹാജി കന്തലായം, കന്തൽ സൂപ്പി മദനി, ബി വൈ മുഹമ്മദ് കുഞ്ഞി ബെൾമരം, എം. പി കുഞ്ഞാലി ദർകാസ്, ഇ. കെ അബ്ദുൽ റഹിമാൻ ഇട്ടിക്കുണ്ട്, പി. എം അലി പെർണകുഴി, എ. എം മൊയ്‌ദീൻ കന്തൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ ജി മഹമൂദ് ചോയ്മൂല സ്വാഗതം പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യക.
The Kandal Muslim Jamaat Committee has stated that the Waqf Amendment Bill passed in Parliament is anti-constitutional, violates the essence of the Indian Constitution, and encroaches upon the rights of Muslims. The committee criticized the special control imposed on Muslim Waqf issues compared to the self-regulation of Hindu and Sikh communities, deeming it ill-intentioned and urging the opposition to seek legal recourse.
Keywords: Kerala News, India News, Muslim News, Waqf Bill News, Constitutional Rights News, Putthige News, Minority Rights News, Legal News
#WaqfBill #MuslimRights #Constitution #Protest #KeralaNews #India