● നീലേശ്വരം നഗരസഭാ അധ്യക്ഷയാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
● ആഘോഷ കമ്മിറ്റി ചെയർമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
● കൗൺസിലർമാരും ആഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
നീലേശ്വരം: (MyKasargodVartha) തൈക്കടപ്പുറം വലിയവീട് തറവാട് ശ്രീമുത്തപ്പൻ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സമ്മാനക്കൂപ്പണിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നീലേശ്വരം നഗരസഭാ അധ്യക്ഷ ടി വി ശാന്ത വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ആഘോഷ കമ്മിറ്റി ചെയർമാൻ കെ വി നരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർമാരായ പി കുഞ്ഞിരാമൻ, പി വി ജനകൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ വിനു നിലാവ് സ്വാഗതവും ട്രഷറർ രാഹുൽ മുനമ്പത്ത് നന്ദിയും പറഞ്ഞു.
Prizes were distributed to the winners of the prize coupon organized in connection with the re-consecration Thiruvappana festival of Thaikkadappuram Sreemuthappan Devasthanam, Nileshwaram. Municipal Chairperson T V Shantha distributed the prizes. The event was presided over by the Celebration Committee Chairman K V Narendran.
Keywords: Kerala News, Entertainment News (8 Numbers, separated by coma): Kerala News, Nileshwaram News, Temple Festival News, Prize Distribution News, Sreemuthappan Temple, Kasaragod News, Local News Kerala, Religious News Kerala