● വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജമാഅത്ത് അംഗങ്ങളെ ഫിയസ്‌റ്റയിൽ ആദരിച്ചു.
● നാട്ടിൽ നിന്നെത്തിയ യുണൈറ്റഡ് ഖാസീലൈൻ പ്രതിനിധിക്ക് പ്രത്യേക സ്വീകരണം നൽകി.
ദുബൈ: (MyKasargodVartha) യു.എ.ഇയിലെ ഖാസീലൈൻ ജമാഅത്തിന്റെ നേതൃത്വത്തിൽ ഖാസീലൈൻ പ്രദേശവാസികളുടെ കൂട്ടായ്മയായ ഖാസീലൈൻ ഫിയസ്‌റ്റ 2025 ദുബൈ സ്കൗട്ട്സ് മിഷൻ ഗ്രൗണ്ടിൽ വർണ്ണാഭമായ പരിപാടികളോടെ നടന്നു.
അബ്ദുല്ല സഅദി ഖാസിയാറകം ഫിയസ്‌റ്റ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഫൈസൽ മുഹ്സിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്‌ലം ഹുസൈൻ പള്ളിക്കാൽ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ജമാഅത്ത് അംഗങ്ങളായ ഡോ. മൊയ്‌ദീൻ ഹക്കിം മുഹമ്മദ്, ഫർദീൻ ഫൈസൽ മുഹ്സിൻ, ഖാദർ മുഹമ്മദ്, അമാൻ ഹൈദർ പള്ളിക്കാൽ, സായിദ് റിസ്‌വാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നാട്ടിൽ നിന്നും യുണൈറ്റഡ് ഖാസീലൈൻ പ്രതിനിധിയായി എത്തിയ ദുൽക്കറിന് പ്രത്യേക സ്വീകരണം നൽകി.
ഫിയസ്‌റ്റയോടനുബന്ധിച്ച് നടന്ന കുടുംബ സംഗമവും കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും ഏറെ ശ്രദ്ധേയമായി. ജമാഅത്ത് ട്രഷറർ മുഹമ്മദ് ഖാസിയാറകം, ബഷീർ വോളിബോൾ, മൊയ്‌തീൻ അങ്കോല, അഷ്‌റഫ് അച്ചു, സുനൈസ് അബ്ദുല്ല, അഷ്‌റഫ് അബ്ദുല്ല തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജമാഅത്ത് സെക്രട്ടറി സനാബിൽ റിസ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ സെക്രട്ടറി ഗഫൂർ ഊദ് നന്ദി പ്രകാശിപ്പിച്ചു.
Summary: Qaseeline Jama'ath organized a vibrant Qaseeline Fiesta 2025 in Dubai, honoring achievers and featuring family gatherings and children's events.
Keywords: Dubai News, Expatriate News, Kerala Community News, UAE Event News, Qaseeline News, Community Gathering News, Award Ceremony News, Family Event News
#QaseelineFiesta2025, #DubaiEvents, #ExpatriateCommunity, #KeralaDiaspora, #CommunityGathering, #UAE