Join Whatsapp Group. Join now!

Remembrance | വിദ്വാൻ പി കേളുനായർ സ്മൃതിദിനം ഏപ്രിൽ 18 ന് നീലേശ്വരത്ത്; വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു

നീലേശ്വരത്ത് വിദ്വാൻ പി കേളുനായർ അനുസ്മരണം. സംഘാടക സമിതി രൂപീകരിച്ചു.

● നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി സംഘാടക സമിതി ഉദ്ഘാടനം ചെയ്തു.

● ട്രസ്റ്റ് ചെയർമാൻ കുഞ്ഞിക്കണ്ണൻ കക്കാണത്ത് അധ്യക്ഷത വഹിച്ചു.

● വിവിധ ഭാരവാഹികളെ തിരഞ്ഞെടുത്തു.


നീലേശ്വരം: (MyKasargodVartha) വിദ്വാൻ പി. കേളുനായർ സ്മാരക ട്രസ്റ്റ് ഏപ്രിൽ 18 ന് നീലേശ്വരത്ത് സംഘടിപ്പിക്കുന്ന വിദ്വാൻ പി. കേളുനായർ സ്മൃതിദിനാചരണ പരിപാടിക്കായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. നീലേശ്വരത്തിൻ്റെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന വിദ്വാൻ പി കേളുനായരുടെ ഓർമ്മകൾക്ക് പുതുജീവൻ നൽകുന്ന പരിപാടികൾക്കാണ് ട്രസ്റ്റ് നേതൃത്വം നൽകുന്നത്.

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കുഞ്ഞിക്കണ്ണൻ കക്കാണത്ത് അധ്യക്ഷത വഹിച്ചു. പി.യു. ഉണ്ണിക്കൃഷ്ണൻ നായർ, വിനോദ് കുമാർ അരമന, വി. ശശി, ഡോ. കെ.വി. സജീവൻ, സി.പി. ശുഭ, മധുസൂദനൻ, തങ്കമണി, കെ. പ്രസേനൻ, പി.വി. ജയരാജ്, ഡോ. പി. രാജൻ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി എസ്. ഗോവിന്ദ് രാജ് വെള്ളിക്കോത്ത് സ്വാഗതം വും  ജോയിന്റ് സെക്രട്ടറി പ്രതീഷ് ഓളിയക്കാൽ നന്ദിയും പറഞ്ഞു.

Vidwan P Kelu Nair Remembrance Day on April 18th in Nileshwaram; Organizing Committee Formed

സംഘാടക സമിതി ഭാരവാഹികൾ

കുഞ്ഞിക്കണ്ണൻ കക്കാണത്ത് (ചെയർമാൻ), പി.യു. ഉണ്ണിക്കൃഷ്ണൻ നായർ, ഡോ. കെ.വി. സജീവൻ, എം. മധുസൂദനൻ, വിനോദ്കുമാർ അരമന (വൈസ് ചെയർമാൻമാർ), എസ്. ഗോവിന്ദ് രാജ് (കൺവീനർ), സി.പി. ശുഭ, പ്രതീഷ് ഓളിയക്കാൽ (ജോയിന്റ് കൺവീനർമാർ).

Vidwan P Kelu Nair Remembrance Day will be observed on April 18th in Nileshwaram. An organizing committee has been formed for the event. The formation meeting was inaugurated by Nileshwaram Municipality Vice Chairman P P Muhammad Rafi, and the trust chairman Kunjikannan Kakkanath presided over it.

Keywords: Nileshwaram News, Kasaragod News, Kerala News, Remembrance Day News, Cultural Event News, Trust News, Education News, Local News

#VidwanPKeluNair #Nileshwaram #RemembranceDay #Culture #Kerala #Trust



Post a Comment