Join Whatsapp Group. Join now!

Festival | നീലേശ്വരം കല്ലളി പള്ളിയത്ത് തറവാട്ടിൽ പുനഃപ്രതിഷ്ഠാ മഹോത്സവം ആരംഭിച്ചു

നീലേശ്വരം കല്ലളി പള്ളിയത്ത് തറവാട്ടിൽ പുനഃപ്രതിഷ്ഠാ മഹോത്സവം ആരംഭിച്ചു. പ്രധാന ചടങ്ങ് മാർച്ച് 30ന്.

● ഞായറാഴ്ച രാവിലെയാണ് പ്രധാന പ്രതിഷ്ഠാ ചടങ്ങ് നടക്കുക. 

● ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 

● രേവതി നക്ഷത്ര മുഹൂർത്തത്തിലാണ് പ്രധാന ചടങ്ങ്. 

● മാർച്ച് 30ന് പ്രസാദ വിതരണത്തോടെ സമാപനം.


നീലേശ്വരം: (MyKasargodVartha) പടിഞ്ഞാറ്റംകൊഴുവൽ ശ്രീ കല്ലളി പള്ളിയത്ത് തറവാട്ടിൽ പുനഃപ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം വിപുലമായ ചടങ്ങുകളോടെ ആരംഭിച്ചു. ആചാര്യവരണത്തോടെയാണ് മഹോത്സവത്തിന് തുടക്കമായത്. തുടർന്ന് സമൂഹ പ്രാർത്ഥന, പശുദാന പുണ്യാഹം, പ്രാസാദശുദ്ധി, വാസ്തു രക്ഷോഘ്ന ഹോമാദികൾ, വാസ്തുകലശം, വാസ്തുബലി, പ്രാസാദ - പുരുഷ പൂജ, അത്താഴപൂജ തുടങ്ങിയ വിവിധ ആചാരപരമായ ചടങ്ങുകൾ നടന്നു.

ശനിയാഴ്ച വൈകിട്ട് ദുർഗാപൂജ, ധ്യാനാധിവാസം, അധിവാസഹോമം, കലശാധിവാസം, അത്താഴപൂജ, ബ്രഹ്മകലശപൂജ എന്നിങ്ങനെയുള്ള പ്രധാന താന്ത്രിക ചടങ്ങുകൾ നടക്കും. ഞായറാഴ്ച (മാർച്ച് 30) രാവിലെയാണ് പ്രധാന പ്രതിഷ്ഠാ ചടങ്ങ് നടക്കുക. രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അധിവാസം വിടർത്തൽ ചടങ്ങും നടക്കും.

Re-consecration Festival Begins at Neeleswaram Kallali Palliyath Tharavadu

പ്രധാന പ്രതിഷ്ഠാ ചടങ്ങ് രാവിലെ 9.10 മുതൽ 11 മണി വരെ രേവതി നക്ഷത്ര മുഹൂർത്തത്തിലാണ് നടക്കുക. ബ്രഹ്മകലശാഭിഷേകത്തിനും മഹാപൂജയ്ക്കും ശേഷം നിത്യ നൈമിത്തിക നിശ്ചയം ഉണ്ടായിരിക്കും. തുടർന്ന് പ്രസാദ വിതരണത്തോടെ മഹോത്സവം സമാപിക്കുമെന്ന് തറവാട് കാരണവരും പ്രസിഡന്റുമായ കെ.പി.ശ്രീധരൻ നായരും സെക്രട്ടറി കെ.പി.രവീന്ദ്രനും അറിയിച്ചു.

The re-consecration festival has started at Kallali Palliyath Tharavadu in Neeleswaram with various rituals. The main ceremony is scheduled for Sunday morning, March 30th, between 9:10 AM and 11:00 AM.

Keywords: Neeleswaram Temple Festival News, Kallali Palliyath Tharavadu Reconsecration, Kerala Religious News, Kasaragod Temple News, Hindu Rituals Kerala, Temple Ceremony News, March 30 Festival Kerala, Re-consecration Festival Schedule.

#Neeleswaram, #TempleFestival, #KeralaTradition, #HinduRituals, #Kasaragod, #Reconsecration



Post a Comment