● ഔഫുച്ച മൊഗ്രാൽ പുത്തൂരിൻ്റെ രാഷ്ട്രീയ, മത, സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
● മൊഗ്രാൽ പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
● പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുന്നിൽ ഹരിത പതാക കൈമാറി.
മൊഗ്രാൽ പുത്തൂർ(MyKasaragodVartha) : മുസ്ലിം ലീഗിൻ്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പി.ബി. അബ്ദുൽ റഹിമാൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട 'ഔഫുച്ചാക്കിന്' മുസ്ലിം ലീഗ് 15-ാം വാർഡ് കമ്മിറ്റിയുടെ സ്നേഹാദരം.
ദീർഘകാലം വാർഡ് മുസ്ലിം ലീഗിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അബ്ദുൽ റഹിമാൻ ഇപ്പോൾ അസുഖം മൂലം ചികിത്സയിലാണ്. മൊഗ്രാൽ പുത്തൂരിൻ്റെ രാഷ്ട്രീയ, മത, സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, വ്യാപാര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അബ്ദുൽ റഹിമാൻ.
മൊഗ്രാൽ പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി, മൊഗ്രാൽ പുത്തൂർ ടൗൺ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി തുടങ്ങിയ പദവികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കുന്നിൽ ഹരിത പതാക കൈമാറി. കെ.ബി. അഷ്റഫ്, സി.പി. അബ്ദുള്ള, ഹംസ പുത്തൂർ എന്നിവർ ലീഗിൻ്റെ സ്നേഹസമ്മാനം നൽകി. മാഹിൻ കുന്നിൽ, നൗഫൽ പുത്തൂർ, ഷാഫി കച്ചായി, ഹാരിസ് പി.ബി.എസ്, ഷെഫീക്ക് പി.ബി.എസ്, നൗഫൽ പി.ബി എന്നിവർ സംബന്ധിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The Muslim League 15th Ward Committee honored P.B. Abdul Rahiman on the party's founding day. Abdul Rahiman, a long-time secretary of the ward Muslim League, is currently undergoing treatment. He was an active presence in the political, religious, social, educational, cultural, and business spheres of Mogral Puthur.
Keywords: Muslim League tribute news, Mogral Puthur social service news, P.B. Abdul Rahiman honor news, ward committee tribute, party founding day celebration, community leader recognition, local political news, social activist news