● മൊഗ്രാൽ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ മികച്ച മാതൃകയാണ്.
● ഡിജിറ്റൽ മെനുവും സൗരോർജ്ജ പദ്ധതിയും ശ്രദ്ധേയമാണ്.
● ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പ്രത്യേക സമീപനം പ്രശംസനീയം.
● എസ്.എസ്.കെ. സ്റ്റാർസ് പദ്ധതിയിൽ പുതിയ ക്ലാസ് മുറികൾ വരുന്നു.
● പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മ കൂട്ടാൻ ഇത് സഹായിക്കും.
മൊഗ്രാൽ: (MyKasargodVartha) സർക്കാർ പദ്ധതികളിലൂടെ പൊതു വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് മൊഗ്രാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ കാസർകോട് ജില്ലയ്ക്കും സംസ്ഥാനത്തിനും ഒരു മികച്ച മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
മൊഗ്രാൽ സ്കൂളിലെ ഡിജിറ്റൽ മെനു സംവിധാനം, പുരപ്പുറ സൗരോർജ്ജ പദ്ധതി, സ്റ്റീം കുക്കർ ഉപയോഗിച്ചുള്ള പാചകം, നവീകരിച്ച ഡൈനിംഗ് ഹാൾ, ഭിന്നശേഷി വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക സമീപനം, വിവിധ വിഷയങ്ങളിലെ ശ്രദ്ധേയമായ ക്യാമ്പുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ജെ.ആർ.സി കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ വൃദ്ധമന്ദിര സന്ദർശനം തുടങ്ങിയ കാര്യങ്ങൾ മാതൃകാപരമാണെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന എസ്.എസ്.കെ. സ്റ്റാർസ് പദ്ധതി പ്രകാരം മൊഗ്രാൽ സ്കൂളിന് അനുവദിച്ച പുതിയ ക്ലാസ് മുറികളുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജമീലാ സിദ്ധിക്ക് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുകുമാരൻ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, സ്കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർമാൻ ആരിഫ് എൻജിനീയർ, വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എം. മാഹിൻ മാസ്റ്റർ, റംല-സലാം, നജുമുന്നിസ, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, രേഷ്മ ടീച്ചർ എന്നിവർ സംസാരിച്ചു.
അധ്യാപകരായ അഷ്കർ ,ലത്തീഫ്, ജാഫർ, രാജേഷൻ, ബിജു, പ്രസീത, സായ് രശ്മി, സുജ, ജുന, ഷെമീമ പിടിഎ എസ്എംസി അംഗങ്ങളായ അബ്ബാസ് നടപ്പളം, ജലീൽ കൊപ്പളം, എംഎച്ച് ഖാദർ, മുഹമ്മദ് സ്മാർട്ട്, സമീറ, നസ്റീന, ഹസീന, മുംതാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി തസ്നീം ടീച്ചർ നന്ദി പറഞ്ഞു.
District Panchayat President Baby Balakrishnan stated that the activities of Mogral Govt. Higher Secondary School in improving the quality of public education through government schemes are a model for Kasaragod district and the state. She highlighted the school's digital menu, solar power project, steam cooking, renovated dining hall, inclusive approach to differently-abled students, various camps, free medical camp, and the JRC cadets' visit to an old age home as exemplary. This was said during the foundation stone laying ceremony for new classrooms under the SSK STARS scheme.
Keywords: Kerala News, Education News Kerala, Kasaragod News, Mogral News, Public Education Kerala, School Development News, SSK STARS Scheme News, Baby Balakrishnan News
#MogralModel #EducationKerala #PublicEducation #Kasaragod #BabyBalakrishnan #SchoolDevelopment