Join Whatsapp Group. Join now!

Obituary | പ്രമുഖ പണ്ഡിതനും വാഗ്മിയുമായ എം എ അബ്ദുർ റഹ്‌മാൻ മുസ്ലിയാർ പാടലടുക്ക നിര്യാതനായി

പ്രമുഖ പണ്ഡിതൻ എം എ അബ്ദുർ റഹ്‌മാൻ മുസ്ലിയാർ പാടലടുക്ക നിര്യാതനായി.


● മുന്നിപ്പാടി, ബൻപത്തടുക്ക, കൊളവയൽ എന്നിവിടങ്ങളിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

● സമസ്ത നേതാക്കൾ മയ്യിത്ത് നിസ്കാരത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്തു.

● പാടലടുക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

● നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.


ബദിയഡുക്ക: (MyKasargodVartha) പ്രമുഖ പണ്ഡിതനും വാഗ്മിയുമായ എം എ അബ്ദുർ റഹ്‌മാൻ മുസ്ലിയാർ പാടലടുക്ക (67) നിര്യാതനായി. മുന്നിപ്പാടി, ബൻപത്തടുക്ക, കൊളവയൽ എന്നിവിടങ്ങളിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ ഇസ്മാഈൽ മുസ്ലിയാർ - ബിഫാത്വിമ ദമ്പതികളുടെ മകനാണ്.

പയ്യക്കി മുഹമ്മദിൻ്റെ മകൾ ജമീലയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അശ്റഫ് ഹുദവി (ചെങ്കള ശിഹാബ് തങ്ങൾ ഇസ്ലാമിക് അകാദമി പ്രിൻസിപൽ), ആഇശ, ബുശ്റ. മരുമക്കൾ: അഹ്മദുൽ കബീർ മദനി കമ്പളക്കാട്, സലാം ഫൈസി ഇർഫാനി ആലംപാടി, മാജിദ കല്ലക്കട്ട. സഹോദരങ്ങൾ: മൊയ്തു മുസ്ലിയാർ, ഇബ്രാഹിം മഞ്ചേശ്വരം, അബൂബകർ മഞ്ചേശ്വരം. പാടലടുക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Prominent Scholar and Orator MA Abdur Rahman Musliyar Padaladukka Passes Away


മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാർത്ഥനയും നടത്താൻ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രടറിയും കാസർകോട് ഖാസിയുമായ കെ. ആലിക്കുട്ടി മുസ്ലിയാർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ എന്നിവർ അഭ്യർത്ഥിച്ചു.

Prominent scholar and orator MA Abdur Rahman Musliyar Padaladukka passed away. He served as Khateeb in Munnipadi, Banpathadukka, and Kolavayal. Samastha leaders called for prayers and funeral services.

Keywords: Kasaragod News, Obituary, Scholar Death, Religious Leader, Muslim Scholar, Kerala News, Padaladukka, Samastha

#Obituary, #Scholar, #ReligiousLeader, #Kasaragod, #Kerala, #Samastha


Post a Comment