● റഹ്മാൻ മാസ്റ്റർ അനേകം തൊഴിലാളികളിൽ പഠനത്തിനും സർക്കാർ ജോലികൾക്കുമായി പ്രചോദനം പകരുന്നതിനാൽ പ്രശസ്തനായി.
● റഹ്‌മാൻ മാസ്റ്റർ എഴുതിയ അഞ്ച് പുസ്തകങ്ങളും പഠനമികവിനെ പ്രോത്സാഹിപ്പിക്കുന്നു.
കരിവെള്ളൂർ: (MyKasargodVartha) തൊഴിലെടുത്ത് ജീവിച്ചുപോന്ന നിരക്ഷരർക്കും അർദ്ധസാക്ഷരർക്കും ആത്മവിശ്വാസം പകർന്ന് ജീവിതം കെട്ടിപ്പടുക്കാൻ പ്രചോദനമേകിയ വ്യക്തിയാണ് കൂക്കാനം റഹ്മാൻ മാഷെന്ന് ഡോ. എം ബാലൻ അഭിപ്രായപ്പെട്ടു. ഏവൺ ക്ലബ്ബ് സംഘടിപ്പിച്ച വായനാനയനം പരിപാടിയിൽ കൂക്കാനം മാഷ് രചിച്ച 'അക്ഷരവിപ്ലവം' എന്ന പുസ്തകം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിവെള്ളൂർ, ചെറുവത്തൂർ, മാണിയാട്ട്, ചന്തേര, വെള്ളച്ചാൽ, വെള്ളൂർ എന്നിവിടങ്ങളിൽനിന്ന് തൊഴിലെടുത്ത് വൈകുന്നേരം കരിവെള്ളൂരിലെത്തുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് അക്ഷരവെളിച്ചം പകർന്ന്, തുടർപഠനത്തിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽ ഉദ്യോഗസ്ഥരാകാൻ പ്രചോദനമായത് റഹ്മാൻ മാസ്റ്ററായിരന്നു.

യോഗത്തിൽ വായനശാല പ്രസിഡന്റ് എൻ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. തമ്പാൻ മൂത്തൽ, രാജൻ കൊടക്കാട്, സുലോചന ടീച്ചർ എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് കൂക്കാനം റഹ്മാൻ തൻ്റെ എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. റഹ്മാൻ മാസ്റ്റർ രചിച്ച അഞ്ച് പുസ്തകങ്ങളുടെ കിറ്റ് വായനശാലാ സെക്രട്ടറി ടി.വി. ശശിക്ക് ചടങ്ങിൽ കൈമാറി.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Dr. M. Balan praised Kookkanam Rahman Master for inspiring workers to pursue education and government jobs. Rahman authored the book "Aksharaviplavam," shared at the event.
Kasaragod News, Kerala Literacy News, Educational Inspiration News, Kookkanam Rahman News, Workers Education News, Kerala Literacy Movement News