● ഹിൽസ് ഇന്റർനാഷണൽ ക്രിക്കറ്റ് ലീഗ് 2025 ന്റെ പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര നിർവഹിച്ചു.
● ഫെബ്രുവരി 23ന് ദുബായിലെ വെൽഫിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
● സിറ്റി ഗോൾഡ് ഇന്റർനാഷണൽ, ലീൻ ഫിറ്റ്നസ് ക്ലബ് വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകും.
ദുബൈ: (MyKasargodVartha) ഹിൽസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹിൽസ് ഇന്റർനാഷണൽ ക്രിക്കറ്റ് ലീഗ് 2025 ന്റെ പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര നിർവഹിച്ചു. ഹിൽസ് ഇന്റർനാഷണൽ അംഗങ്ങളായ ജലാൽ തായൽ, നിസാം വെസ്റ്റ് ഹിൽ, ഷാക്കിർ സാക്ക്, മുബാറക്ക് മസ്‌ക്കറ്റ്, ഷബീർ ഖത്തർ, ജൗഹർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഫെബ്രുവരി 23ന് ദുബായിലെ വെൽഫിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹിൽസ് അംഗങ്ങൾ 5 ടീമുകളിലായി മാറ്റുരക്കുന്ന മത്സരത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. സിറ്റിലാൻഡ് ചലഞ്ചേഴ്‌സ്, അൽ സൂഖ് ബ്ലാസ്റ്റർ, സ്മാർട്ട് സ്മാഷേഴ്‌സ്, ഗാഡ്ജറ്റ് ഗണ്ണേഴ്‌സ്, അഞ്ചില്ലം ആർമി എന്നീ ടീമുകൾ മത്സരിക്കും.
സിറ്റി ഗോൾഡ് ഇന്റർനാഷണൽ, ലീൻ ഫിറ്റ്നസ് ക്ലബ് വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകും. എ.കെ. ഗ്രൂപ്പാണ് വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കുന്നത്.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Hills International Cricket League 2025 poster launched in Sharjah. The event will feature five teams and take place in Dubai on February 23.
Kasaragod News, Dubai News, Cricket News, International Cricket League News, Sharjah News, Hills Cricket League News, Dubai Cricket News, Sports News