Join Whatsapp Group. Join now!

Book Release | എ എസ് മുഹമ്മദ്‌കുഞ്ഞിയുടെ കുറുങ്കഥാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു

കെ എ എസ് മുഹമ്മദ്‌കുഞ്ഞിയുടെ രണ്ടു കുറുങ്കഥാ സമാഹാരങ്ങൾ കാസർകോട് പ്രകാശനം ചെയ്തു.

● സൈബീരിയൻ കൊക്കുകളും രണ്ട് തടവ് പുള്ളികളും പുറത്തിറക്കി

● കെ വി മണികണ്ഠ ദാസ് മുഖ്യപ്രഭാഷണം നടത്തി.

കാസർകോട്: (MyKasargodVartha) എഴുത്തുകാരൻ എ എസ് മുഹമ്മദ്‌കുഞ്ഞിയുടെ രണ്ടു കുറുങ്കഥാ സമാഹാരങ്ങൾ പ്രകാശനം ചെയ്‌തു. സൈബീരിയൻ കൊക്കുകൾ എന്ന പുസ്തകം എഴുത്തുകാരൻ സുറാബ്, സ്കൂൾ കലോത്സവത്തിൽ കഥാരചനക്ക് സംസ്ഥാന തലത്തിൽ പുരസ്കാരം നേടിയ മുള്ളേരിയ  ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ആയിഷ ഹിബയ്ക്കും, രണ്ട് തടവ് പുള്ളികൾ എന്ന പുസ്തകം, കെ വി കുമാരൻ മാസ്റ്റർ പദ്മനാഭൻ ബ്ലാത്തൂരിനും നൽകി പ്രകാശനം ചെയ്തു.

A S Muhammedkunhi's short story collections released

കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കെ വി മണികണ്ഠ ദാസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഭാഷയാണ് എഴുത്തുകാരൻറെ ആയുധമെന്നും കഥ, കവിത തുടങ്ങിയ മാധ്യമങ്ങൾ അവനറിയാതെ രൂപം കൊള്ളുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചില രചനകളിൽ ഈ വേർതിരിവിൻറെ അതിരുകൾ മാഞ്ഞുപോകുന്നത് അതുകൊണ്ടാണെന്നും എ എസ് മുഹമ്മദ്‌കുഞ്ഞിയുടെ എഴുത്ത് കാലങ്ങളെ അതിജീവിക്കാൻ മാത്രം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

A S Muhammedkunhi's short story collections released

കാസർകോട് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ തനിമ കലാ സാഹിത്യവേദി പ്രസിഡണ്ട് അബു ത്വാഇ അധ്യക്ഷത വഹിച്ചു. റഹ്‌മാൻ തായലങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. അമീർ പള്ളിയാൻ സ്വാഗതം പറഞ്ഞു. നാരായണൻ പേരിയ, വി വി. പ്രഭാകരൻ, എരിയാൽ അബ്ദുല്ല, കുട്ടിയാനം മുഹമ്മദ്‌കുഞ്ഞി, പി ദാമോദരൻ, അഷ്‌റഫലി ചേരങ്കൈ, സി എൽ ഹമീദ്, ബാലകൃഷ്ണൻ ചെർക്കള, രവീന്ദ്രൻ പാടി തുടങ്ങിയവർ സംസാരിച്ചു. എ എസ് മുഹമ്മദ്‌കുഞ്ഞി നന്ദി രേഖപ്പെടുത്തി.

Two short story collections by writer AS Muhammad Kunhii were released. The books were released at a ceremony held at Kasaragod District Library Hall. KV Manikanda Das delivered the keynote address at the function.

Kasaragod news, short story collection release, AS Muhammad Kunhi books, Kerala literary news, new book launch Kerala, literary events Kasaragod, book release function Kerala, Malayalam literature news

Post a Comment