● ഫൈനൽ മത്സരത്തിൽ എൻഎഫ്സി നടുപ്പളത്തെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലണ്ടൻ യുണൈറ്റഡ് കിരീടം നേടിയത്.
● 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ദേശീയ-സംസ്ഥാന താരങ്ങളും, സുഡാനി താരങ്ങളും വിവിധ ടീമുകൾക്കായി ബൂട്ടണിഞ്ഞു.
മൊഗ്രാൽ: (MyKasargodVartha) കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൊഗ്രാൽ കുത്തിരിപ്പ് മുഹമ്മദ് സോക്കർ സിറ്റി സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച എം 7 സോക്കർ-2025 ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ലണ്ടൻ യുണൈറ്റഡ് ജേതാക്കളായി.
ഫൈനൽ മത്സരത്തിൽ എൻഎഫ്സി നടുപ്പളത്തെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലണ്ടൻ യുണൈറ്റഡ് കിരീടം നേടിയത്. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ദേശീയ-സംസ്ഥാന താരങ്ങളും, സുഡാനി താരങ്ങളും വിവിധ ടീമുകൾക്കായി ബൂട്ടണിഞ്ഞു.
വിജയികൾക്ക് മൊഗ്രാൽ സ്പോർട്സ് ക്ലബ് താരങ്ങളായ എച്ച്എ ഖാലിദ്, എംഎ അബൂബക്കർ സിദ്ദീഖ്, മഖ്ദൂം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ഈ വാർത്ത മറ്റുള്ളവരുമായി പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
London United emerged victorious in the Mogral M7 Soccer-2025 tournament by defeating NFC Nadupally 3-0 in the final.
Mogral Soccer news, Soccer tournament news, M7 Soccer, Kerala Soccer, London United, NFC Nadupally, Mogral M7 football news, 2025 Soccer