● 'ഹർക്വിലിയ വിരുന്ന് 2K25' സീസൺ 2 സ്നേഹസംഗമം മുഹറഖ് റാഷിദ് അൽ സയാനി മജ്ലിസ് ഹാളിൽ വർണാഭമായ പൊതുപരിപാടിയോടെ നടന്നു.
● ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു.
മനാമ: (MyKasargodVartha) ബഹ്‌റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്മയുടെ 'ഹർക്വിലിയ വിരുന്ന് 2K25' സീസൺ 2 സ്നേഹസംഗമം മുഹറഖ് റാഷിദ് അൽ സയാനി മജ്ലിസ് ഹാളിൽ വർണാഭമായ പൊതുപരിപാടിയോടെ നടന്നു. ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ഹർക്വിലിയ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ എം.കെ അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി കൺവീനർ ഖലീൽ ആലംപാടി സ്വാഗതം പറഞ്ഞു.
ബഹ്‌റൈനിലെ വിവിധ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് സുബൈർ കണ്ണൂർ, ഷംസുദ്ധീൻ വെള്ളികുളങ്ങര, സലീം തളങ്കര, ചെമ്പൻ ജലാൽ, മണിമാങ്ങാട്, സുനിൽകുമാർ, കെ ടി സലീം, അസൈനാർ കളത്തിങ്കൽ, കെ പി മുസ്തഫ, അഹമ്മദ് കബീർ, പി കെ ഹാരിസ്, റിയാസ് പട്ള തുടങ്ങിയവർ സംസാരിച്ചു.
കൈ മുട്ടിപ്പാട്ട്, ഒപ്പന, നാടൻ പാട്ട്, കമ്പവലി മത്സരം, കുട്ടികൾക്കായുള്ള ഫൺ ഗെയിംസ് തുടങ്ങിയ വിവിധ കലാപരിപാടികൾ സ്നേഹസംഗമത്തിന് മിഴിവേകി. കുടിവെള്ള വിതരണ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട സീനിയർ പ്രവർത്തകരെ ചടങ്ങിൽ അനുമോദിച്ചു. സ്വീറ്റ് വാട്ടർ കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഫണ്ട് സാമൂഹിക പ്രവർത്തകൻ ഷാഫി പാറക്കട്ടയിൽ നിന്ന് സുലൈമാൻ തളങ്കര സ്വീകരിച്ചു. പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റർ റസ്സാക്ക് വിദ്യാനഗർ പരിപാടി നിയന്ത്രിച്ചു. ഷാഫി ബടക്കൻ നന്ദി പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Bahrain's Malayalam Sweet Water Association hosted a cultural event with various programs, including music, dance, and honoring senior social workers.
Keywords: Bahrain News, Cultural News, Bahrain Community Events, Bahrain Malayalam News, Social Work News, Bahrain Sweet Water Association, Cultural Celebrations, Bahrain Festivities
#BahrainNews #CulturalEvent #SweetWaterAssociation #MalayaliCommunity #BahrainFestivals #CommunityGathering