Join Whatsapp Group. Join now!

Muslim League | തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങളുമായി മുസ്ലിം ലീഗ്; ചെമ്മനാട് പഞ്ചായത്ത് കൗൺസിൽ ക്യാമ്പ് 'പ്ലീനറി 25' ജനുവരി 20ന്

പഞ്ചായത്ത് ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ബ്രോഷർ പ്രകാശനം ചെയ്തു.Election News, Kerala News, Muslim Leagu

● വാർഡ് തലത്തിൽ മുന്നൊരുക്കം എന്ന പേരിൽ കൺവെൻഷനുകൾ നടത്തിയിരുന്നു.  

● പഞ്ചായത്ത് ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ബ്രോഷർ പ്രകാശനം ചെയ്തു. 

● ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി.എം മുസ്തഫ അധ്യക്ഷത വഹിച്ചു.

മേൽപറമ്പ്: (MyKasargodVartha) തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി 'പ്ലീനറി 25' എന്ന പേരിൽ കൗൺസിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജനുവരി 20ന് കളനാട് കെ.എച്ച് ഹാളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെയാണ് ക്യാമ്പ് നടക്കുന്നത്. വർത്തമാനകാല സാമൂഹിക മാറ്റങ്ങളെ മുൻനിർത്തി ക്രിയാത്മക രാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്നും തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നും ക്യാമ്പിൽ ചർച്ച ചെയ്യും.

പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗങ്ങൾക്ക് പുറമെ യൂത്ത് ലീഗ്, വനിതാ ലീഗ്, എം.എസ്.എഫ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, എസ്.ടി.യു, കെ.എം.സി.സി, പ്രവാസി ലീഗ്, സ്വതന്ത്ര കർഷക സംഘം, ദളിത് ലീഗ്, പഞ്ചായത്ത് ഭാരവാഹികൾ, മേൽ കമ്മിറ്റി ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ബാങ്ക് ഡയറക്ടർമാർ എന്നിവരും ക്യാമ്പിൽ പങ്കെടുക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നജ്മാ തബ്ഷീറ തുടങ്ങിയ പ്രമുഖ നേതാക്കൾ ക്യാമ്പിൽ പ്രഭാഷണം നടത്തും.

Muslim League prepares for local elections; Council camp 'Plenary 25' on January 20

വാർഡ് തലത്തിൽ മുന്നൊരുക്കം എന്ന പേരിൽ കൺവെൻഷനുകൾ നടത്തിയിരുന്നു. വാർഡ് കൺവെൻഷനുകൾ പൂർത്തിയായ ശേഷമാണ് ജനുവരി 20ന് പ്ലീനറി '25 നടക്കുന്നത്. പ്ലീനറിയുടെ പ്രചരണാർത്ഥം ബ്രോഷർ പ്രകാശനവും ഫണ്ട് ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ബ്രോഷർ പ്രകാശനം ചെയ്തു. ഫണ്ട് ഉദ്ഘാടനം ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദറിന് ഫണ്ട് നൽകി ചെമ്പിരിക്ക സി.എച്ച് സെൻ്റർ ചെയർമാൻ മുഹമ്മദ് അബ്ദുൽ ഖാദർ നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി.എം മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി കിഴൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ബി.യു അബ്ദുൽ റഹ്മാൻ ഹാജി, കെ.ടി നിയാസ്, സി.എച്ച് മുഹമ്മദ് ചെമ്പിരിക്ക, അഫ്സൽ സിസ്ളു മുഹമ്മദ് കോളിയടുക്കം, ഹുസൈനാർ തെക്കിൽ, അൻവർ കോളിയടുക്കം, ദുബൈ കെ.എം.സി.സി മണ്ഡലം ജനറൽ സെക്രട്ടറി ഹനീഫ് കട്ടയ്ക്കൽ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അബൂബക്കർ കടാംങ്കോട്, ജനറൽ സെക്രട്ടറി നഷാത്ത് പരവനടുക്കം, ട്രഷറർ ഉബൈദ് നാലപ്പാട്, വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് താഹിറ താജുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

Keywords: Election News, Kerala News, Muslim League News, Plenary News, Local Election News, Political News, Council Camp News, Kerala Political News

#MuslimLeague #ElectionPrep #KeralaPolitics #LocalElection #PoliticalCamp #Plenary25

Post a Comment