● കോളോട്ട് മമ്മിഞ്ഞി-ഖദീജ ദമ്പതികളുടെ നാല് ആൺമക്കളുടെയും ആറ് പെൺമക്കളുടെയും അഞ്ചു തലമുറകളിലെ അംഗങ്ങളാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തത്.
● കെ ബി മുഹമ്മദ് കുഞ്ഞി സംഗമം ഉദ്ഘാടനം ചെയ്തു. കെ ഖാലിദ് കോളോട്ട് അധ്യക്ഷത വഹിച്ചു.
● അന്തരിച്ച 139 കുടുംബാംഗങ്ങളെ അനുസ്മരിച്ച് പ്രത്യേക പ്രാർത്ഥനയും നടത്തി.
കാസർകോട്: (MyKasargodVartha) കർഷകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കോളോട്ട് മമ്മിഞ്ഞിയുടെ പിൻഗാമികളുടെ സംഗമമായ ഗ്രാൻഡ് ഫാമിലി മീറ്റ് വർണാഭമായ പരിപാടികളോടെ ശ്രദ്ധേയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലും പുറത്തുമായി താമസിക്കുന്ന 2554 അംഗങ്ങളിൽ 2008 പേർ വിൻടെച്ച് റിസോർട്ടിൽ ഒത്തുചേർന്നു.
കോളോട്ട് മമ്മിഞ്ഞി-ഖദീജ ദമ്പതികളുടെ നാല് ആൺമക്കളുടെയും ആറ് പെൺമക്കളുടെയും അഞ്ചു തലമുറകളിലെ അംഗങ്ങളാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തത്. അന്തരിച്ച 139 കുടുംബാംഗങ്ങളെ അനുസ്മരിച്ച് പ്രത്യേക പ്രാർത്ഥനയും നടത്തി. കെ ബി മുഹമ്മദ് കുഞ്ഞി സംഗമം ഉദ്ഘാടനം ചെയ്തു. കെ ഖാലിദ് കോളോട്ട് അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഖാദർ കോളോട്ട് സ്വാഗതം പറഞ്ഞു. അബ്ദുല്ല കോളോട്ട് പതാക ഉയർത്തി. ഖാലിദ് ബെള്ളിപ്പാടി മുഖ്യപ്രഭാഷണം നടത്തി. ഹനീഫ പന്നടുക്കം ഉപഹാര സമർപ്പണം നടത്തി. ബാവിക്കര അബ്ദുൽ ഖാദർ സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി. അഷ്റഫ് മുസ്ല്യാർ മുനമ്പം ഖിറാഅത്ത് നടത്തി.
കൊടുവളപ്പ് മുഹമ്മദ് കുഞ്ഞി, പന്നടുക്കം ഉമ്മർ, കോളോട്ട് മുഹമ്മദ് കുഞ്ഞി, ബി. അഷ്റഫ്, ഹംസ പടുക്കം, ഉമ്മർ തൈര, ബി.കെ. ഹംസ, റസാഖ് പൈക്ക, അബ്ദുല്ല കോളോട്ട് ആലൂർ, ബി.കെ. മുഹമ്മദ് കുഞ്ഞി, ഖാദർ ആലൂർ, മാഹിൻ കോളോട്ട്, ഷരീഫ് പന്നടുക്കം, ബി.കെ. അബ്ദുൽ ഖാദർ ബന്തിയോട്, ഷാഫി പള്ളിക്കാൽ, കെ.ബി. ഫാറൂഖ്, ഹമീദ് പന്നടുക്കം, പി. അഷ്റഫ് പന്നടുക്കം, കലാം പള്ളിക്കാൽ, ഹസൈൻ നവാസ്, ബി.കെ. ബഷീർ, അബ്ദുല്ല മുസ്ല്യാർ തെക്കിൽ, മൊയ്തു മുസ്ല്യാർ ബാവിക്കര, ഷാഫി മൗലവി ബയവളപ്പ്, അഷ്റഫ് ബെള്ളിപ്പാടി, ഇബ്രാഹിം പൈക്ക, ബദ്റുദ്ദീൻ കോളോട്ട്, ജുനൈദ് കോളോട്ട്, മർസൂഖ് കോളോട്ട്, സമീർ തളങ്കര തുടങ്ങിയവർ സംസാരിച്ചു.
ഗ്രാൻഡ് ഫാമിലി മീറ്റിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി ലോഗോ പ്രകാശനം, സംഗമ വിളംബര കൺവെൻഷൻ, വനിതകൾക്കായുള്ള മയ്യിത്ത് പരിപാലന ക്ലാസ്, യൂത്ത് വിംഗിന്റെ ക്രിക്കറ്റ് ടൂർണമെന്റ്, വനിതാ സംഗമം, യുവജന സംഗമം, സി.എം. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ്, ബോവിക്കാനം ടൗണിൽ പൊതു ചായ സൽക്കാരം എന്നിങ്ങനെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
ചായ സൽക്കാരത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനി, വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ, സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ, ബോവിക്കാനം ഖത്തീബ് അഷ്റഫ് ഇംദാദി, എം.സി. പ്രഭാകരൻ, എം.മാധവൻ, എം.കെ. അബ്ദുൽ റഹിമാൻ ഹാജി, ഗോപികാലിപ്പള്ളം, ബി.എം. അബൂബക്കർ ഹാജി, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ഇ. മണികണ്ഠൻ, ജയകൃഷ്ണൻ മാസ്റ്റർ, എ. ദാമോദരൻ മാസ്റ്റർ, ഷഫീഖ് ആലൂർ, എ.ബി കലാം, ബി.എ. മുഹമ്മദ് കുഞ്ഞി, ഹംസ തെക്കേപ്പള്ള, ബി.കെ. ഷാഫി ഹാജി, ഹനീഫ് സഖാഫി, അബ്ദുല്ല സഖാഫി, അബൂബക്കർ ചാപ്പ, സതീദേവി, മുക്രി അബ്ദുൽ കാദർ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികളുടെ ഒപ്പന, ഡാൻസ്, സംഘഗാനം, മുതിർന്നവരുടെ മാപ്പിളപ്പാട്ട്, കമ്പവലി, ബുർദ്ദ മജ്ലിസ് തുടങ്ങിയ കലാപരിപാടികൾ സംഗമത്തിന് നിറപ്പകിട്ട് നൽകി.
Keywords: Kasargod News, Kollott Mamminji News, Kerala News, Family Gathering News, Family Reunion News, Cultural Events News, Malayalam News
#FamilyReunion #KollottMamminji #Kasargod #CulturalEvents #MalayalamNews #FamilyGathering