● ദീർഘകാലം ഖത്തറിൽ ഹോട്ടൽ വ്യാപാരിയായിരുന്ന അദ്ദേഹം, ഖത്തറിൽ എത്തിയ ആദ്യകാല പ്രവാസികളിൽ ഒരാളായിരുന്നു.
● ദോഹയിൽ വസ്ത്ര വ്യാപാരവും അദ്ദേഹം നടത്തിയിരുന്നു.
● മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
തളങ്കര: (MyKasargodVartha) ബാങ്കോട് സീനത്ത് നഗറിലെ സി എ അബൂബകർ ചെങ്കളം (77) നിര്യതനായി. ദീർഘകാലം ഖത്തറിൽ ഹോട്ടൽ വ്യാപാരിയായിരുന്ന അദ്ദേഹം, ഖത്തറിൽ എത്തിയ ആദ്യകാല പ്രവാസികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ബദർ ഹോട്ടൽ ഖത്തറിൽ എത്തുന്ന കാസർകോട്ടുകാർക്ക് അടക്കം സേവനത്തിന്റെ വാതിലുകളും തുറന്ന് ശ്രദ്ധേയമായിരുന്നു.
ഖത്തർ കാസർകോട് മുസ്ലിം ജമാഅത്ത്, ദഖീറത്തുൽ ഉഖ്‌റാ സംഘം, തളങ്കര ജദീദ് റോഡ് അന്നിഹ്മത്ത് ജദീദ് മസ്ജിദ് കമ്മിറ്റി തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ദോഹയിൽ വസ്ത്ര വ്യാപാരവും അദ്ദേഹം നടത്തിയിരുന്നു.
പരേതരായ ചെങ്കളം അഹ്‌മദ് - സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: സകീന. മക്കൾ: സമീർ ചെങ്കളം (ദുബൈ ബെസ്റ്റ്‌ഗോൾഡ് എം ഡി, ബാങ്കോട് ഗൾഫ് ജമാഅത്ത് പ്രസിഡണ്ട്, തളങ്കര പാലിയേറ്റീവ് കെയർ ട്രഷറർ), ശഫീഖ് ചെങ്കളം (കെഎംസിസി ഖത്തർ കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി), ശർഫീന, ശഹ്‌സാദ് (അമദ് ഹോസ്പിറ്റൽ ഖത്തർ), ഡോ. ശർമീന.
മരുമക്കൾ: സിയാദ് സീനിയർ, ഫഹീം പാലക്കി, മുഹ്‌സിന, ഇസാന ശറഫ, മെഹ്ജബിൻ. സഹോദരങ്ങൾ: പരേതരായ ബീഫാത്തിമ, ചെങ്കളം മുഹമ്മദ്, ആഇശ ബീവി, ചെങ്കളം അബ്ദുൽ റഹ്മാൻ. മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala News, Kasargod News, Obituary News, Qatar News, Thalangara News, Bankot News, Expatriate News, Community Service News
#CAAbuBakr, #Chengalam, #QatarExpatriate, #Thalangara, #Kasargod, #HotelBusiness