● കൂടുതൽ ഭാഷകൾ പഠിക്കുന്നത് കൂടുതൽ അറിവുകൾ നേടാൻ സഹായിക്കും.
● വ്യവസായ പ്രമുഖരായ അബു തമാം, ഹനീഫ് ഗോൾഡ് കിംഗ് എന്നിവർ കലണ്ടർ ഏറ്റുവാങ്ങി.
ഉപ്പള: (MyKasargodVartha) സപ്തഭാഷകളുടെ സംഗമഭൂമിയായ മഞ്ചേശ്വരത്ത് ഭാഷകളുടെ പേരിൽ ഉയർന്നുവരുന്ന ചില വേർതിരിവുകൾ ഇല്ലാതാക്കുകയും സ്നേഹവും സൗഹൃദവും എന്നും നിലനിർത്താൻ കൂട്ടായ പരിശ്രമവും ഉണ്ടാകണമെന്ന് ജീവകാരുണ്യ പ്രവർത്തകൻ സ്വാമി രാമചന്ദ്ര പെരിങ്കടി അഭിപ്രായപ്പെട്ടു. പുതുതലമുറയിൽ എല്ലാ ഭാഷകളും പഠിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ അവബോധം വളർന്നുവരണം എന്നും ഭാഷയുടെ പേരിൽ വർഗീയ ചേരിതിരിവ് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷ വികസന സമിതിയുടെ പുതു വർഷ കലണ്ടർ കം ഡയറി പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ഭാഷകൾ പഠിക്കുന്നത് കൂടുതൽ അറിവുകൾ നേടാൻ സഹായിക്കും. നേടിയ അറിവുകൾ സമൂഹത്തിന് ഉപകാരപ്രദമാക്കാൻ കഴിയണം. മലയാള ഭാഷ സമിതിയുടെ ഈ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ പ്രമുഖരായ അബു തമാം, ഹനീഫ് ഗോൾഡ് കിംഗ് എന്നിവർ കലണ്ടർ ഏറ്റുവാങ്ങി. പ്രസിഡന്റ് എം.കെ. അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് സെഡ്.എ. മൊഗ്രാൽ, ട്രഷറർ അബ്ബാസ് ഓണന്ത, ഇബ്രാഹിം കരീം മാസ്റ്റർ, മുഹമ്മദ് റഫീഖ് മാസ്റ്റർ, മഹമൂദ് കൈകമ്പ, അഡ്വക്കേറ്റ് കരീം പൂന, ഇബ്രാഹിം മോമിൻ, അബ്ദുൽ റഹ്മാൻ മീപ്പിരി, മുഹമ്മദലി പാത്തൂർ, ഉമ്പായി പെരിങ്കടി, മുഹമ്മദ് ഉപ്പള ഗേറ്റ്, മുരളീധരൻ കെ.പി, സിറാജുദ്ദീൻ എം.കെ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എസ്. വിനായകൻ സ്വാഗതവും താജുദ്ദീൻ കടമ്പാർ നന്ദിയും രേഖപ്പെടുത്തി.
Keywords: Swami Ramachandra Perinkadi, language unity, Sapta Languages, Manjeshwaram, Malayalam, language awareness, social service, communal harmony, community development, societal growth
#LanguageUnity #SwamiRamachandra #CulturalHarmony #Malayalam #Manjeshwaram #CommunityDevelopment