● പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ബഷീർ അഹമ്മദ് റസ് വി, മണ്ഡലം കൗൺസിൽ അംഗം ഹനീഫ് പൊസോട്ടിന് നൽകി പ്രകാശനം ചെയ്തു.
മഞ്ചേശ്വരം: (MyKasargodVartha) ഈ മാസം 28, 29 തീയതികളിൽ കൊല്ലത്ത് വച്ച് നടക്കുന്ന പിഡിപി സംസ്ഥാന ശിൽപശാലയുടെ പോസ്റ്റർ പ്രകാശനം മഞ്ചേശ്വരം മണ്ഡലത്തിൽ വച്ച് നടന്നു. പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ബഷീർ അഹമ്മദ് റസ് വി ഈ പോസ്റ്റർ മണ്ഡലം കൗൺസിൽ അംഗം ഹനീഫ് പൊസോട്ടിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ കെ പി മുഹമ്മദ്, ഉപ്പള ജാസി, പൊസോട്ട് ഇബ്രാഹിം, തോക്കെ മുനീർ, പൊസോട്ട് മുഹമ്മദ് ഗുഡ്ഡ, മൂസ അട്ക്ക (പിസിഎഫ് ജിസിസി കാസറകോട് ജില്ലാ സെക്രട്ടറി), മുർഷാദ് ബഡാജെ, എം എ കളത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ പാർട്ടിയുടെ പോഷക സംഘടനയായ പി ടി യു സി യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത കെപി മുഹമ്മദിനും സംസ്ഥാന കൗൻസിൽ അംഗമായി തെരഞ്ഞെടുത്ത മൂസ അട്ക്കയ്ക്കും മണ്ഡലം കമ്മിറ്റിയുടെ സ്നേഹ ഉപഹാരം നൽകി.
Keywords: PDP, Poster, Mangalore, Workshop, Bashir Ahmad Raswi, Haneef Posott, KP Muhammed, Political Party, Kerala, PTUC
#PDP #KeralaPolitics #PosterLaunch #StateWorkshop #Mangalore #PoliticalEvent