Join Whatsapp Group. Join now!

School Celebration | കാസർകോട് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിന്റെ സുവർണ ജൂബിലി ആഘോഷം

ജനുവരി ഒമ്പതിന് പകൽ മൂന്നിന് പുലിക്കുന്നിൽ നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ സ്‌കൂൾ പരിസരത്തെത്തി സമാപിക്കും. Golden Jubilee, Kasaragod, G.V.H.S.S

ജനുവരി പതിനൊന്നിന് അധ്യാപക സംഗമവും പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും.

കാസർകോട്: (MyKasargodVartha) നെല്ലിക്കുന്നിലെ കാസർകോട്  ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിന്റെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷം സമാപനം  ജനുവരി മാസത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കും. 

ജനുവരി ഒമ്പതിന് പകൽ മൂന്നിന് പുലിക്കുന്നിൽ നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ സ്‌കൂൾ പരിസരത്തെത്തി സമാപിക്കും. പത്താം തീയതി രാത്രി ജില്ലാ തല ഒപ്പനയും തിരുവാതിരയും നടക്കും. അവസാന ദിവസമായ പതിനൊന്നിന് അധ്യാപക സംഗമവും പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും.

Golden Jubilee Celebration of G.V.H.S.S for Girls, Kasaragod

ഈ ചടങ്ങുകളിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിക്കാനാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം. വിവിധ സബ് കമ്മിറ്റികളുടെയും അധ്യാപക രക്ഷാകർത്താ കമ്മിറ്റിയുടെയും യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. കെ.എം. ഹനീഫ് ഉദ്ഘാടനം ചെയ്തു.

Golden Jubilee Celebration of G.V.H.S.S for Girls, Kasaragod

സാബിറ എവറസ്റ്റ്, ഹസൈനാർ തളങ്കര, ഷാഫി തെരുവത്ത്, മുജീബ്, നുസൈബ, സുബൈർ പടപ്പ്, ഭാവന, അൻവർ, കെ. ഹമീദ്, പി. ശരത്ത്, സിയാദ്, എ.എം. ഇസ്മായിൽ, ഖദീജത്ത്, സാക്കിയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ എം. രാജീവൻ സ്വാഗതവും പ്രധാനധ്യാപിക സവിത ടീച്ചർ നന്ദിയും പറഞ്ഞു.

Keywords: Golden Jubilee, Kasaragod, G.V.H.S.S, For Girls, Anniversary Celebration, School, Education, Cultural Programs, Kerala, Teachers

#GoldenJubilee #GVHSSForGirls #Kasaragod #Education #SchoolCelebration #AnniversaryEvent

Post a Comment