● നവംബർ അവസാനത്തോടെ തന്നെ സജീവമായ കേക് വിപണി പുതിയ തരം കേകുകൾ ഉണ്ടാക്കുന്നതിൻ്റെ തിരക്കിലാണ്.
● മിക്‌സഡ് ചേരുവകൾ ഉപയോഗിച്ചുള്ള കേകുകൾക്കും ഡിമാൻഡ് ഉണ്ട്.
● ക്രിസ്മസ് അപ്പുപ്പൻ, ട്രീ എന്ന് വേണ്ട എല്ലാത്തരം മാതൃകയിലും ഇവിടെ നിന്നും
കേകിന് ആവശ്യക്കാർ എത്തുന്നു.
കാഞ്ഞങ്ങാട്: (MyKasargodVartha) ഇത്തവണത്തെ ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾക്കായി കേക് വിപണി സജീവം. വിൽപന പൊടിപൊടിക്കുന്നതായി വ്യാപാരികൾ. ആവശ്യക്കാരുടെ നിർദേശങ്ങൾക്കനുസരിച്ച് പുതിയ തരം കേകുകളുടെ പണിപ്പുരയിലാണ് കേക് വിതരണക്കാർ. രുചിയിൽ മാത്രമല്ല, നിറത്തിലും വലുപ്പത്തിലും ആകൃതിയിലും വൈവിധ്യവുമായ കേകുകൾ കാണുന്നത് തന്നെ മനവും വയറും നിറക്കും.
നവംബർ അവസാനത്തോടെ തന്നെ സജീവമായ കേക് വിപണി പുതിയ തരം കേകുകൾ ഉണ്ടാക്കുന്നതിൻ്റെ തിരക്കിലാണ്. ക്രീം കേകുകൾക്കാണ് ഏറെ പ്രിയമെന്ന് 16 വർഷമായി കേക് നിർമാണ രംഗത്ത് സജീവമായുള്ള പാലക്കാട് ആലത്തൂർ സ്വദേശിയും കാഞ്ഞങ്ങാട് ഐഡിയൽ ബേക് ഓണിലെ പ്രധാന കേക് നിർമാതാവുമായ മുസ്ത്വഫ കാസർകോട് വാർത്തയോട് പറഞ്ഞു.
ക്രിസ്മസ് അപ്പുപ്പൻ, ട്രീ എന്ന് വേണ്ട എല്ലാത്തരം മാതൃകയിലും ഇവിടെ നിന്നും കേകിന് ആവശ്യക്കാർ എത്തുന്നു. പ്ലം കേകും ഇഷ്ടം പോ പോലെ ആളുകൾ വാങ്ങി കൊണ്ടു പോകുന്നു. വാനില ബടർ കേക്, വാനില ഫ്രഷ് ക്രീം കേക്, വാൻചോ, കാരറ്റ്, പൈനാപിൾ, പിസ്‌ത, സ്‌ട്രോബറി, ബട്ടർസ്‌കോച്, ഓറഞ്ച്, ബ്ലാക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങി വ്യത്യസ്‌ത രുചികളിലുള്ള കേകുകൾ ബേക്കറികളിലെ ചില്ലുകൂട്ടിൽ നിറഞ്ഞു കഴിഞ്ഞു.
നിർമാണ വസ്തുക്കൾക്കും മറ്റും വില വർധിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കളിൽ അത് അടിച്ചേൽപ്പിക്കാതെ കഴിഞ്ഞ വർഷത്തെ അതേ വിലയ്ക്ക് തന്നെയാണ് കേകുകൾ നൽകുന്നതെന്ന് ഐഡിയൽ ബേക് ഓൺ മാനജിങ് സൂപർ വൈസർമാരായ കെ എ മുഹമ്മദ് ശാഫിയും എ കെ ഫൈറൂസും പറഞ്ഞു.
ക്രിസ്‌മസ് - പുതുവത്സര കാലത്ത് വ്യത്യസ്‌തമായ കേകുകളുണ്ടാക്കി ശ്രദ്ധ ആകർഷിക്കുകയാണ് വ്യാപാരികൾ. കോംബോ ഓഫറുകൾ തുടങ്ങി പലവിധ ഓഫറുകളും കടയുടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂൾ- കോളജ് ക്രിസ്‌മസ് ആഘോഷങ്ങൾക്കും വിദ്യാർഥികൾക്ക് പ്രത്യേക ഇളവുകളും നൽകിയിരുന്നു. ചോക്ലേറ്റുകളും കേകുകളും അടങ്ങുന്ന ഗിഫ്റ്റ് പാകുകളും കടകളിൽ ഒരുക്കിയിട്ടുണ്ട്.
ബ്രാന്‍റഡ് കമ്പനികൾ പ്ലം കേകുകളാണ് ഉണ്ടാക്കി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇതിനൊപ്പം വീട്ടിൽ തന്നെ ക്രിസ്‌മസ് കേകുകൾ ഉണ്ടാക്കുന്നവരുമുണ്ട്. ഹോം മെയ്‌ഡ് കേകുകൾക്കും ആവശ്യക്കാർ ഉണ്ട്. ക്രിസ്‌മസ് കഴിഞ്ഞാലും പുതുവത്സരാഘോഷം വരെ കേക് വിപണി സജീവമാകും.
Keywords: Christmas cakes, cake market, festive cakes, cake sales, Christmas gifts, new cake flavors, cream cakes, home-made cakes, cake varieties, Christmas celebration
#ChristmasCakes #HolidayTreats #CakeSales #FestiveCakes #ChristmasCelebrations #NewYearCakes