Join Whatsapp Group. Join now!

Logo Unveiling | ബഹ്റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്‌തു

'ഹർക്വിലിയ വിരുന്ന് 2k25' പോസ്റ്റർ പ്രകാശനവും നടന്നു. Bahrain News, Community Events, Logo Unveiling

● പി കെ ഹാരിസ് പട്ല, ഷാഫി ബടക്കന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു. ● 'ഹർക്വിലിയ വിരുന്ന് 2k25' പോസ്റ്റർ പ്രകാശനവും നടന്നു ● എം കെ റഹ്‌മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റസാഖ് പടുവടുക്കം സ്വാഗതം പറഞ്ഞു.


മനാമ: (MyKasargodVartha) ബഹ്‌റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്മയുടെ ലോഗോ പ്രകാശനം മനാമ സൽമാനിയയിലെ പി കെ ടീ ഹൗസിൽ വെച്ച് നടന്നു. സാമൂഹ്യ പ്രവർത്തകൻ പി കെ ഹാരിസ് പട്ല, ടീം ഹർകിലിയ ട്രഷറർ ഷാഫി ബടക്കന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.


2025 ഫെബ്രുവരി ആറിന് മുഹറക്ക് റാഷിദ് അൽസയാനി മജ്ലിസിൽ നടക്കുന്ന 'ഹർക്വിലിയ വിരുന്ന് 2കെ25' സീസൺ 2-വിൻ്റെ പോസ്റ്റർ പ്രകാശനവും ഇതോടൊപ്പം നടന്നു. ടീം ഹർക്വിലിയ ചെയർമാൻ എം കെ അബ്ദുൽ റഹ്മാൻ, മീഡിയ വിംഗ് അംഗങ്ങളായ ഹാരിസ്, മജീദ് പട്ല എന്നിവർക്ക് പോസ്റ്റർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

Bahrain Malayalam Sweet Water Association Logo Unveiled

ടീം ഹർക്വിലിയ ചെയർമാൻ എം കെ റഹ്‌മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടീം ഹർക്വിലിയ കോർഡിനേറ്റർ റസാഖ് പടുവടുക്കം സ്വാഗതം പറഞ്ഞു. ടി പി മുനീർ, മൊയ്തു പച്ചക്കാട്, ഷുക്കൂർ പട്ല, അഷ്റഫ് പട്ള, മജീദ് ബുട്, അബ്ദുറഊഫ് പട്ള, ഇഖ്ബാൽ പൊവ്വൽ, ഹാരിസ് തണൽ സംസാരിച്ചു. കൺവീനർ ഖലീൽ ആലംപാടി നന്ദി പറഞ്ഞു.


Keywords: Bahrain News, Community Events, Logo Unveiling, Social Work in Bahrain, Malayalam Community, Bahrain Malayalam Sweet Water Association, Harkiliya Event, Harkiliya Season 2

#BahrainNews #MalayalamCommunity #LogoUnveiling #CommunityEvents #Harkiliya #SocialWork #MyKasargodVartha


Post a Comment