Join Whatsapp Group. Join now!

Family Reunion | മുട്ടത്തൊടി അബ്ദുൽ ഖാദർ ഹാജിയുടെ കുടുംബസംഗമം

കുടുംബ സംഗമത്തിൽ പങ്കെടുത്തവർ ഹാജിയുടെ ചരിത്രം വിശദീകരിച്ചു.Muttathodi News, Kerala News, Abdul Khader Haji Family

● കുടുംബ സംഗമത്തിൽ പങ്കെടുത്തവർ ഹാജിയുടെ ചരിത്രം വിശദീകരിച്ചു.

● ‘1906ൽ ജനിച്ച അബ്ദുൽ ഖാദർ ഹാജി ചെറുപ്പം മുതൽ തന്നെ നാട്ടിൽ പ്രശസ്തനായിരുന്നു. 

● ചെയർമാൻ അസ്ലം എം.എ. അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ ഹാജിയുടെ മകൻ മൊയ്ദു ഉദ്ഘാടനം നിർവഹിച്ചു. 


സീതാംഗോളി: (MyKasargpdVartha) ഹിദായത്ത് നഗർ മുട്ടത്തൊടിയിലെ പ്രമുഖ പൗരപ്രമുഖനായ അബ്ദുൽ ഖാദർ ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും കുടുംബസംഗമം റോയൽ ഹെറിറ്റേജ് കൺവെൻഷൻ സെൻ്ററിൽ നടന്നു.

‘1906ൽ ജനിച്ച അബ്ദുൽ ഖാദർ ഹാജി ചെറുപ്പം മുതൽ തന്നെ നാട്ടിൽ പ്രശസ്തനായിരുന്നു. ഉയരം കൂടിയ ശരീരവും ഗാംഭീരമുള്ള ശബ്ദവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കി. കൃഷിയും മറ്റ് വ്യവസായങ്ങളും നടത്തിയിരുന്ന അദ്ദേഹം നാട്ടിലെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി നിരവധി തുരങ്കങ്ങൾ നിർമ്മിച്ചു. ഹിദായത്ത് നഗർ, മളങ്കള എന്നീ റോഡുകൾ അദ്ദേഹത്തിന്റെ പ്രയത്നത്തിലാണ് നിർമ്മിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ കുടുംബം 520-ലധികം അംഗങ്ങളുള്ള ഒരു വലിയ കുടുംബമായി വളർന്നു’ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ ഹാജിയുടെ ചരിത്രം വിശദീകരിച്ചു.


Abdul Khader Haji's Family Gathering in Muttathodi

ചടങ്ങിൽ കുടുംബത്തിലെ എല്ലാ തലമുറയിലുള്ളവരും പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സലിം കല്ലക്കട്ട സ്വാഗതം പറഞ്ഞു. ചെയർമാൻ അസ്ലം എം.എ. അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ ഹാജിയുടെ മകൻ മൊയ്ദു ഉദ്ഘാടനം നിർവഹിച്ചു. മഫാ കുടുംബ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഉദ്ഘാടന പ്രസംഗം നടത്തി. ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശബീബയും ശുറൈഫയും കുടുംബചരിത്രത്തിൻ്റെ നാൾവഴികൾ  വിവരിച്ചു. കുടുംബത്തിലെ മുതിർന്നവരെ ആദരിച്ചു. കുട്ടികളും മുതിർന്നവരും ഒരുമിച്ച് പങ്കെടുക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിപാടി രാത്രി ഒൻപത് മണി വരെ നീണ്ടു നിന്നു. സകരിയ്യ എം.എ. നന്ദി പറഞ്ഞു.

Abdul Khader Haji's Family Gathering in Muttathodi

Keywords: Muttathodi News, Kerala News, Abdul Khader Haji Family, Family Reunion Kerala, Abdul Khader Haji History, Hidayath Nagar News, Social Gatherings Kerala, Community Events Muttathodi

#AbdulKhaderHaji #FamilyReunion #Muttathodi #SocialEvent #KeralaNews #CommunityEvents

Post a Comment