● ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറാ യൂസുഫ് സെൻസസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
● മൃഗങ്ങളുടെ ഇനം തിരിച്ചുള്ള രേഖപ്പെടുത്തൽ, ചെറു ഓമന മൃഗങ്ങളുടെ എണ്ണത്തിലുള്ള മാറ്റം എന്നിവയും സെൻസസിൽ ഉൾപ്പെടും.
കുമ്പള: (MyKasargodVartha) 21-ാമത് ദേശീയ കന്നുകാലി സെൻസസിന് കുമ്പള ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറാ യൂസുഫ് സെൻസസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കാർഷിക പുരോഗതിയിൽ മൃഗസംരക്ഷണത്തിന്റെ പങ്ക് എത്രത്തോളമുണ്ടെന്നും ഈ മേഖലയിൽ എത്ര ബജറ്റ് വകയിരുത്തിയിട്ടുണ്ടെന്നും കണ്ടെത്തുകയാണ് സെൻസസിന്റെ പ്രധാന ലക്ഷ്യങ്ങൾ.
മൃഗങ്ങളുടെ ഇനം തിരിച്ചുള്ള രേഖപ്പെടുത്തൽ, ചെറു ഓമന മൃഗങ്ങളുടെ എണ്ണത്തിലുള്ള മാറ്റം എന്നിവയും സെൻസസിൽ ഉൾപ്പെടും. മൃഗപരിപാലനം കർഷകരുടെയും വ്യക്തികളുടെയും ജീവിത നിലവാരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും പഠനവിഷയമാക്കും. 2019 ലെ സെൻസസിൽ നിന്ന് വ്യത്യസ്തമായി നിരവധി സാങ്കേതിക മാറ്റങ്ങളോടെയാണ് ഈ വർഷത്തെ സെൻസസ് നടത്തുന്നത് എന്ന് പ്രസിഡന്റ് താഹിറാ യൂസുഫ് പറഞ്ഞു.
വെറ്റിനറി സർജൻ അരുൺരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ സബൂറ, സിഡിഎസ് ചെയർപേഴ്സൺ ഖദീജ എന്നിവർ സംസാരിച്ചു. സെൻസസ് എ ഹെൽപ്പ്മാരായ ബിന്ദു ബെഞ്ചമിൻ, വിനിഷ ഷാജി, പശു സഖി അംഗം ഫാത്തിമ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Keywords: Cattle Census, National Census, Animal Husbandry, Kumbla Panchayat, Agriculture, Animal Population, Livelihood, Veterinary, Census 2024, Census objectives
#CattleCensus #AnimalHusbandry #KumblaPanchayat #Agriculture #LivelihoodImpact #Census2024