അബൂദബി: (MyKasargodVartha) അഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പ് രൂപീകൃതമായ പ്രവാസി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ അബൂദാബി മലയാളി സമാജത്തിന്റെ 2024-2025 വർഷത്തെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.വി. സുരേഷ് കുമാറിന് ഇൻകാസ് അബുദാബി കാസർകോട് ജില്ലാ കമ്മിറ്റി സ്നേഹാദരം നൽകി.
ഇൻകാസ് അബുദാബി കാസർകോട് ജില്ലാ മുൻ പ്രസിഡണ്ടും, നിലവിൽ അബുദാബി ഇൻകാസ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടും, പയശ്വിനി അബുദാബിയുടെ രക്ഷാധികാരിയും, അബുദാബി സാംസ്കാരിക വേദിയുടെ പ്രസിഡണ്ടുമായ സുരേഷ് കുമാറിനെ ആദരിക്കുന്ന ചടങ്ങിൽ ഇൻകാസ് അബുദാബി കാസർകോട് ജില്ലാ പ്രസിഡണ്ട് ജയരാമൻ നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷഫീക് പരപ്പ, മനുതോമസ്, അബ്ദുൽ നാസർ മവ്വൽ, അഹമ്മദ് ചേരൂർ, അബ്ദുൽ നജീബ്, അഹമ്മദ് അൻസാർ എരോൽ എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ബഷീർ ദർഗാസ് കളനാട് സ്വാഗതവും ട്രഷറർ ശ്രീകുമാർ നന്ദിയും പറഞ്ഞു.Keywords: Abu Dhabi, Malayali, Community, Leadership, INKAS, Suresh Kumar, Honor, Cultural Activities, Kasargod, Recognition
#TVSureshKumar #INKAS #AbuDhabi #MalayaliCommunity #Leadership #CulturalEvents