കാസർകോട്: (MyKasargodVartha) ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി മല്ലം പ്രദേശത്തെ ഒരു നിർധന വിദ്യാർഥിക്ക് അനുവദിച്ച പഠന സഹായം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി വാർഡ് ജനറൽ സെക്രട്ടറി ഷെരീഫ് മല്ലത്തിന് കൈമാറി.
ചടങ്ങിൽ കെ. ഇ. എ ബക്കർ, എ. ബി. ശാഫി, കല്ലട്ര അബ്ദുൽ ഖാദർ, കെ.ബി മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, അസിം ചേമ്പ്ര, അച്ചു പൊവ്വൽ, ഇബ്രാഹിം ചാല, കുഞ്ഞാമു ബെദിര, ജവാദ് പൊവ്വൽ, അബു ഇസ്സത്ത് തുടങ്ങിയവർ പങ്കെടുത്തു.
Keywords: KMCC, Bahrain, Kasargod, Educational Assistance, Muslim League, Charity, Donation, Student Help, Kerala, Community Support