ടി എം ഹംസ നാല് പതിറ്റാണ്ടോളം മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഇതുവഴി മണ്ഡലം ലീഗ് തലപ്പത്ത് മാറിമാറി വന്ന മുഴുവൻ നേതാക്കളുമായും ഉറ്റ ബന്ധം സ്ഥാപിക്കാനും മണ്ഡലത്തിന്റെ രാഷ്ട്രീയ പൾസ് അറിയാനും ഹംസക്ക് സാധിച്ചിരുന്നു. പഴയ തലമുറയിലെ മണ്ഡലം ലീഗ് പ്രസിഡണ്ടുമാരായ കെ പി അബ്ദുറഹ്മാൻ, ഹാജി ടി എം കുഞ്ഞി, സി അഹമ്മദ് കുഞ്ഞി, ഗോൾഡൻ അബ്ദുൽ ഖാദർ, മണ്ഡലം എംഎൽഎ ആയിരുന്ന ചെർക്കളം അബ്ദുല്ല സാഹിബ് എന്നിവരോടൊക്കെ അടുത്ത ബന്ധമായിരുന്നു ഹംസ പുലർത്തിയിരുന്നത്.
ഉപ്പള കേന്ദ്രമാക്കി കാലങ്ങളോളം പ്രവർത്തിച്ചതിനാൽ മംഗൽപാടി പഞ്ചായത്തിനെ കുറിച്ച് ഹംസയ്ക്ക് വ്യക്തമായ അവഗാഹം ഉണ്ടായിരുന്നു. പഞ്ചായത്തിലെ ഓരോ വാർഡുകളെ കുറിച്ചും നന്നായി മനസ്സിലാക്കിയിരുന്ന ഹംസ അവിടുത്തെ ലീഗ് പ്രവർത്തകരോട് ആഴത്തിലുള്ള ബന്ധമാണ് സ്ഥാപിച്ചിരുന്നത്. മംഗൽപാടി പഞ്ചായത്തിലെ ലീഗിന്റെ വളർച്ചയിൽ ചെറുതല്ലാത്ത പങ്ക് ഹംസ വഹിച്ചിരുന്നതായി നിസ്സംശയം പറയാനാവും. ജില്ലയിലെ മിക്ക ലീഗ് നേതാക്കളുടെയും ഫോൺ നമ്പർ ഹംസക്ക് ഹൃദ്യസ്ഥമായിരുന്നു. ചന്ദ്രിക പത്രത്തെ അതിരറ്റ് സ്നേഹിച്ചിരുന്ന ഹംസ അതിന്റെ പ്രചാരണത്തിലും മുൻപന്തിയിൽ ആയിരുന്നു.
ഭാര്യ: സുഹ്‌റ പേരാൽ. മക്കൾ: ശിഹാബ് (ദുബൈ), ഷാനിഫ്, ശാബിക്ക, ഷംനാസ്, ഷഹമ, ഷഹബാസ്.
മരുമക്കൾ: ഫവാസ് നെല്ലിക്കുന്ന്, അഷ്ഫർ മായിപ്പാടി. സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ ഖാദർ, ഫസീലത്ത് ബീവി, പരേതരായ അബ്ദുല്ല കുഞ്ഞി ടിഎം, ഫക്രുദീൻ, അബ്ദുറഹ്മാൻ. മൃതദേഹം മൊഗ്രാൽ കടപ്പുറം വലിയ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
ജില്ല ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, എംഎൽഎമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്,ജില്ലാ ലീഗ് ട്രഷറർ പി.എം മുനീർ ഹാജി, മഞ്ചേശ്വരം മണ്ഡലം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ, ജനറൽ സെക്രട്ടറി എ.കെ ആരിഫ്, ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് ടി.എ മൂസ, സെക്രട്ടറി എം അബ്ബാസ്,സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അബ്ദുല്ല മാദേറി, പി എം സലീം, ടി എം ശുഹൈബ്, സിദ്ധിക് ഒളമുഗർ, എം പി ഖാലിദ്, ഖാലിദ് ദുർഗിപ്പള്ള, അഷ്റഫ് കർള, ബി എൻ മുഹമ്മദാലി, ശാഹുൽ ഹമീദ് ബന്തിയോട്, യൂസുഫ് ള്ളുവാർ , ബികെ അബ്ദുൽ കാദർ, അസീസ് കളത്തൂർ, ബിഎം മുസ്തഫ, സിദ്ദീഖ് ദണ്ഡഗോളി തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.
നിര്യാണത്തിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, കുമ്പള പഞ്ചായത്ത് ലീഗ് കമ്മിറ്റി, മൊഗ്രാൽ കെ കെ പുറം മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി, റൈസിംഗ് സ്റ്റാർ മൊഗ്രാൽ, ദീനാർ യുവജന സംഘം അനുശോചിച്ചു.
Keywords: TM Hamza, Uppala Muslim League, Mogral leader, Kerala politics, Obituary, Tribute, Veteran leader, Kumbla Panchayat, League Secretary, Community leader, Former Uppala Muslim League Secretary TM Hamza Passes Away.
#TMHamza #MuslimLeague #Uppala #KeralaPolitics #Obituary #Tribute